അബുദബിയിലേക്ക് പ്രവേശിക്കാനുളള മാനദണ്ഡങ്ങള്‍ പുതുക്കി

അബുദബിയിലേക്ക് പ്രവേശിക്കാനുളള മാനദണ്ഡങ്ങള്‍ പുതുക്കി

അബുദബി: യുഎഇയിലെ മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദബിയിലേക്ക് പ്രവേശിക്കുന്നതിനുളള മാനദണ്ഡങ്ങള്‍ പുതുക്കി. താമസക്കാർക്കും സന്ദർശകർക്കും വാക്സിനെടുത്തവരാണെങ്കില്‍ അല്‍ ഹോസന്‍ ആപ്പില്‍ ഗ്രീന്‍ പാസുണ്ടെങ്കില്‍ മാത്രമാണ് എമിറേറ്റിലേക്കുളള പ്രവേശനനുമതി. വാക്സിനെടുക്കാത്തവർക്ക് പിസിആർ നെഗറ്റീവ് റിസല്‍റ്റ് അനിവാര്യമാണ്. ഡിസംബർ 30 മുതല്‍ പുതിയ മാനദണ്ഡങ്ങള്‍ പ്രാബല്യത്തിലാകും. അബുദബിയിലേക്ക് പ്രവേശിക്കുന്ന എല്ലാവരും ഇഡിഇ സ്കാനിംഗിനു വിധേയരാവുകയും വേണം.

പിസിആർ പരിശോധന നടത്തി ഫലം നെഗറ്റീവാണെങ്കില്‍ അല്‍ ഹോസന്‍ ആപ്പിലെ പച്ചനിറം 14 ദിവസം ലഭ്യമാകും. വീണ്ടും പിസിആർ പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പിച്ചില്ലെങ്കില്‍ ഈ കാലയളവ് കഴി‍ഞ്ഞാല്‍ പച്ചനിറം മാറി ഗ്രെയാകും.
വാക്സിനെടുക്കാത്തവർക്ക് 96 മണിക്കൂറിനുളളിലെടുത്ത പിസിആർ പരിശോധനഫലമുണ്ടെങ്കില്‍ മാത്രമെ എമിറേറ്റിലേക്ക് കടക്കാന്‍ അനുമതിയുളളൂ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.