ചാക്കോ കോശി നിര്യാതനായി

ചാക്കോ കോശി നിര്യാതനായി

ദുബായ്: യുഎഇയിലെ ടെലകോം സേവനദാതാക്കളായ എത്തിസലാത്തിലെ ആദ്യകാല ഉദ്യോഗസ്ഥനും ഷാർജ ഇന്ത്യന്‍ അസോസിയേഷന്‍ സ്ഥാപകാംഗവുമായിരുന്ന പത്തനംതിട്ട മാവേലിക്കര മുട്ടം തറയില്‍ പീടികയില്‍ ചാക്കോ കോശി നിര്യാതനായി. 80 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്നാണ് അന്ത്യം. 50 വ‍ർഷത്തെ പ്രവാസത്തിന് ശേഷം ഇക്കഴിഞ്ഞ മാർച്ചിലാണ് അദ്ദേഹം നാടായ പത്തനം തിട്ട കൈപ്പത്തൂരിലേക്ക് മടങ്ങിയത്.

ദുബായില്‍ ഓ‍ർത്തഡോക്സ് പളളി സ്ഥാപിക്കാന്‍ മുന്‍കൈയ്യെടുത്ത വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു അദ്ദേഹം. തങ്കമ്മ കോശിയാണ് ഭാര്യ. മക്കള്‍ രേഖ ജെന്നി, രാഖി കോശി ( ദുബായ്) റീജോ ജേക്കബ് കോശി


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.