ദുബായ്: രാജ്യമെങ്ങും വ്യാഴാഴ്ച മൂടിക്കെട്ടിയ അന്തരീക്ഷം അനുഭവപ്പെടുന്നു. മണിക്കൂറില്‍ 40 കിലോമീറ്റർ വേഗതയില്‍ കാറ്റുവീശാനുളള സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി. പൊടിക്കാറ്റ് വീശാനുളള സാധ്യതയുളളതിനാല്‍ കാഴ്ച പരിധി കുറയും. പടിഞ്ഞാറന്‍ മേഖലയിലുളളവർ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്. ബുധനാഴ്ച രാജ്യത്ത് രേഖപ്പെടുത്തിയ കൂടിയ താപനില 29.2 ഡിഗ്രി സെല്‍ഷ്യസാണ്. അലൈനിലെ അസീമുല്‍ പ്രദേശത്താണ് ഇത് രേഖപ്പെടുത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.