കൊച്ചി: കൊച്ചി മെട്രോയില്‍ സന്നദ്ധ സേനാംഗങ്ങള്‍ക്ക് വമ്പന്‍ ഇളവ് പ്രഖ്യാപിച്ച് ലോക്നാഥ് ബെഹ്റ. സംസ്ഥാനത്തെ സന്നദ്ധസേന പ്രവര്‍ത്തകരായ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, എന്‍സിസി, നാഷണല്‍ സര്‍വീസ് സ്‌കീം വോളന്റിയേഴ്‌സ് എന്നിവര്‍ക്കാണ് കൊച്ചി മെട്രോ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് ലഭിക്കുക.
ഈ മാസം 15 മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും. നിരക്ക് ഇളവ് ലഭിക്കാന്‍ അര്‍ഹത തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ടിക്കറ്റ് കൗണ്ടറില്‍ കാണിച്ചാല്‍ നിരക്കിന്റെ നേര്‍ പകുതി മാത്രം അടച്ച് യാത്ര ചെയ്യാനാവും. സന്നദ്ധ സേനാംഗങ്ങളുടെ സേവനം പരിഗണിച്ചാണ് ഇളവ് നല്‍കുന്നതെന്നും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.
വലിയ പ്രതീക്ഷയോടെ 7300 കോടി മുടക്കി നിര്‍മ്മിച്ച മെട്രോയുടെ ഇതുവരെയുള്ള നഷ്ടം 1092 കോടി രൂപയാണ്. മെട്രോയില്‍ യാത്രക്കാരുടെ എണ്ണം ഉയര്‍ത്താനും അതിലൂടെ വരുമാനം കൂട്ടാനുമാണ് വലിയ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.