കവി എസ് രമേശന്‍ അന്തരിച്ചു

 കവി എസ് രമേശന്‍ അന്തരിച്ചു

കൊച്ചി: കവി എസ് രമേശന്‍ അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ എറണാകുളത്തായിരുന്നു അന്ത്യം. 70 വയസായിരുന്നു. കവി, പ്രഭാഷകന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍, പത്രാധിപര്‍, പുരോഗമന കലാസാഹിത്യസംഘം വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗവും, എറണാകുളം പബ്ലിക് ലൈബ്രറിയുടെ അധ്യക്ഷനും, കേരള ഗ്രന്ഥശാലാ സംഘത്തിന്റെ നിര്‍വാഹക സമിതി അംഗവുമായിരുന്നു. ഗ്രന്ഥലോകം സാഹികത്യ മാസികയുടെ മുഖ്യ പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1996 മുതല്‍ 2001 വരെ സാംസ്‌കാരിക വകുപ്പ് മന്തി ടി.കെ രാമകൃഷ്ണന്റെ സാംസ്‌കാരിക വകുപ്പിന്റെ ചുമതലയുള്ള അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. എറണാകുളം മഹാരാജാസ് കോളേജില്‍ രണ്ട് തവണ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ആയി പ്രവര്‍ത്തിച്ചിരുന്നു.

കേരള സാഹിത്യ അക്കാഡമിയുടെ 2015ലെ അവാര്‍ഡ്, മുലൂര്‍ അവാര്‍ഡ്, ആശാന്‍ പുരസ്‌കാരം തുടങ്ങിയ ഒട്ടേറെ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. എസ്എന്‍ കോളജ് പ്രൊഫസറായിരുന്ന ഡോ.ടിപി ലീലയാണ് ഭാര്യ. ഡോ.സൗമ്യ രമേശ്, സന്ധ്യാ രമേശ് എന്നിവര്‍ മക്കള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.