ദുബായ്: വാരാന്ത്യത്തില്‍ ഉള്‍പ്പടെ വരും ദിവസങ്ങളില്‍ രാജ്യത്ത് മഴ പെയ്യുമെന്ന മുന്നറിയിപ്പ് നല്കി കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ജനുവരി 15 മുതല്‍ 19 വരെ തണുത്ത കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നല്‍കിയിട്ടുളളത്. ശനിയാഴ്ച പൊടിക്കാറ്റും മഴമേഘങ്ങള്‍ നിറഞ്ഞ ആകാശവും രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ അനുഭവപ്പെടും. കിഴക്ക് വടക്കന്‍ മേഖലകളില്‍ മഴയുടെ സാധ്യതയുണ്ടെന്നും അറിയിപ്പ് വ്യക്തമാക്കുന്നു. അറബിക്കടലും ഒമാന്‍ ഉള്‍ക്കടലും പ്രക്ഷുബ്ധമായിരിക്കുമെന്നും അറിയിപ്പ് വ്യക്തമാക്കുന്നു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.