ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് പുറപ്പെട്ടു

 ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് പുറപ്പെട്ടു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും പുലര്‍ച്ചെ 4.40നുള്ള എമിറേറ്റ്‌സ് വിമാനത്തിലാണ് യാത്ര തിരിച്ചത്. ഭാര്യ കമലയും പേഴ്‌സണല്‍ അസിസ്റ്റന്റ് സുനീഷും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.

അമേരിക്കയിലെ മയോ ക്ലിനിക്കില്‍ വെച്ചാണ് മുഖ്യമന്ത്രിയുടെ ചികിത്സ. ഈ മാസം 29വരെ ചികിത്സ തുടരും. അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ പകരം ആര്‍ക്കും ചുമതല നല്‍കിയിട്ടില്ല. ക്യാബിനറ്റ് യോഗത്തില്‍ ഉള്‍പ്പടെ മുഖ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുക്കും. യാത്ര പോവുന്ന വിവരം ഇന്നലെ മുഖ്യമന്ത്രി ഗവര്‍ണറെ വിളിച്ച് അറിയിച്ചിരുന്നു.

വിദേശ യാത്രയുടെയും ചികിത്സയുടെയും കാര്യങ്ങളും മുഖ്യമന്ത്രി ഗവര്‍ണറോട് വിശദീകരിച്ചു. 2018ലും മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയിരുന്നു. അന്നും ഭരണ ചുമതല ആര്‍ക്കും നല്‍കിയിരുന്നില്ല. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തുടര്‍ ചികിത്സയ്ക്ക് മുഖ്യമന്ത്രി അമേരിക്കയിലെത്തുന്നത്.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.