ഗ്ലോബല്‍ മീഡിയാ സെല്ലിന്റെ കീഴില്‍ ആലപ്പുഴയില്‍ ആരംഭിച്ച മീഡിയാ സെന്ററിന്റെ സ്റ്റുഡിയോ ഉത്ഘാടനം ഷിക്കാഗോ രൂപത സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് നിര്‍വ്വഹിക്കുന്നു (ഇടത്). തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പായി ഔദ്യോഗിക പ്രഖ്യാപനം വന്നശേഷമുള്ള ആദ്യ പൊതു പരിപാടിയായ ഗ്ലോബല്‍ മീഡിയാ സെല്ലിന്റെ മീഡിയാ സെന്റര്‍ ഉദ്ഘാടനത്തില്‍ പങ്കെടുക്കാനെത്തിയ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ ആലപ്പുഴ രൂപത ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പില്‍ പൊന്നാട അണിയിച്ച് അഭിനന്ദിക്കുന്നു (വലത്).
ആലപ്പുഴ: ഗ്ലോബല്‍ മീഡിയാ സെല്ലിന്റെ കീഴിലുള്ള മീഡിയാ സെന്റര്‍ ആലപ്പുഴയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഓഫീസിന്റെ ആശീര്‍വാദ കര്‍മ്മം ആലപ്പുഴ രൂപത അധ്യക്ഷന്‍ ഡോ. ജെയിംസ് ആനാപറമ്പില്‍ നിര്‍വ്വഹിച്ചു. സത്യം മൂടിവയ്ക്കപ്പെടുകയും അസത്യം പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ സത്യത്തെ നല്ല ഭാഷയില്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന മാധ്യമമാണ് സീന്യൂസ് എന്ന് അദ്ദേഹം പറഞ്ഞു.
സാമൂഹ്യ മാധ്യമങ്ങള്‍ ജനങ്ങളെ വലിയ തോതില്‍ സ്വാധീനിക്കുന്ന ആധുനിക കാലത്ത് നന്മയുള്ള മാധ്യമ പ്രവര്‍ത്തനം അത്യന്താപേക്ഷിതമാണെന്ന് ഷിക്കാഗോ രൂപത സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് പറഞ്ഞു. അസത്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുമ്പോള്‍ സത്യത്തിന്റെ മുഖമായി നില്‍ക്കുന്ന സീന്യൂസിന് ആശംസകള്‍ നേരുന്നതായും സ്റ്റുഡിയോയുടെ ഉത്ഘാടനം നിര്‍വ്വഹിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
ഗ്ലോബല്‍ മീഡിയ സെല്ലിനു കീഴിലുള്ള നിരവധി പേരുടെ സാമൂഹ്യ സ്‌നേഹവും ത്യാഗ സന്നദ്ധതയുമാണ് സീന്യൂസിന്റെ വന്‍ വിജയത്തിന് പിന്നിലെന്ന് തലശേരി അതിരൂപതയുടെ നിയുക്ത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാപ്ലാനി പറഞ്ഞു. ആര്‍ച്ച് ബിഷപ്പായി ഔദ്യോഗിക പ്രഖ്യാപനം വന്നശേഷമുള്ള ആദ്യ പൊതു പരിപാടിക്കെത്തിയ മാര്‍ ജോസഫ് പാംപ്ലാനി പിതാവിനെ ഡോ. ജെയിംസ് ആനാപറമ്പില്‍
പിതാവ് പൊന്നാട അണിയിച്ച് അഭിനന്ദിച്ചു.
ചടങ്ങില്‍ ദീപിക ബാലജന സഖ്യം കൊച്ചേട്ടന്‍ ഫാ.റോയ് കണ്ണംചിറ, സിഎംഐ മൂവാറ്റുപുഴ കാര്‍മല്‍ പ്രോവിന്‍സ് മീഡിയാ കോര്‍ഡിനേറ്റര്‍ ഫാ.ജോണ്‍സണ്‍ പാലപ്പള്ളി, സീറോ മലബാര്‍ സഭാ മീഡിയാ കമ്മീഷന്‍ സെക്രട്ടറി ഫാ.അലക്‌സ് ഓണംപള്ളി, കെ.സി.ബി.സി യൂത്ത് കമ്മീഷന്‍ സെക്രട്ടറി ഫാ.സ്റ്റീഫന്‍ തോമസ് ചാലക്കര, ഡോ. ജെയിസ് ആനാപറമ്പിലിന്റെ സെക്രട്ടറി ഫാ.സോണി സേവ്യര്‍ പനയ്ക്കല്‍, ഡോ.റൂബിള്‍ രാജ്, ഡോ.പി.സി അനിയന്‍കുഞ്ഞ്, ഗ്ലോബല്‍ മീഡിയാ സെല്‍ ചീഫ് കോര്‍ഡിനേറ്റര്‍ ലിസി കെ.ഫെര്‍ണാണ്ടസ്, ഗ്ലാബല്‍ മീഡിയാ സെല്‍ വിഷ്വല്‍ മീഡിയാ കോര്‍ഡിനേറ്റര്‍ ജോസഫ് ദാസന്‍, ഗ്ലാബല്‍ മീഡിയാ സെല്‍ ഇന്ത്യാ കോര്‍ഡിനേറ്റര്‍ സോഫി ഡേവീസ്, കോശി ഫിലിപ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ആറ് വന്‍കരകളിലായി വിവിധ രാജ്യങ്ങളിലുള്ള ഗ്ലോബല്‍ മീഡിയാ സെല്ലിന്റെ പ്രവര്‍ത്തകര്‍ സും ലിങ്ക് വഴി ചടങ്ങില്‍ പങ്കാളികളായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.