മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു

മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊച്ചി: ചലച്ചിത്ര നടന്‍ മമ്മൂട്ടിക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. സിബിഐ ഡയറിക്കുറിപ്പ് അഞ്ചാം പതിപ്പിന്റെ ഷൂട്ടിംഗിനിടെയാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
പനിയെത്തുടര്‍ന്ന് മമ്മൂട്ടി വിശ്രമത്തിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡാണെന്ന് കണ്ടെത്തിയത്. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സിബിഐ അഞ്ചിന്റെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.