ദിലീപിന്റെ ഭീഷണി കേസ്: മെഹ്ബൂബിനെയും ശരത്തിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും

ദിലീപിന്റെ ഭീഷണി കേസ്: മെഹ്ബൂബിനെയും ശരത്തിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ അടുത്ത സുഹൃത്തായ ശരത്തിനെയും ഖത്തറിലെ ബിസിനസ് പങ്കാളിയായ മെഹ്ബൂബ് പി. അബ്ദുല്ലയെയും ക്രൈംബ്രാഞ്ച് ഒരുമിച്ചു ചോദ്യം ചെയ്യും. ഗൂഢാലോചനാക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന വിഐപി താനല്ലെന്നു വ്യക്തമാക്കി മെഹ്ബൂബ് രംഗത്തു വന്നിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ വിളിച്ച ശരത്ത് ഫോണ്‍ ഓഫാക്കി മുങ്ങുകയായിരുന്നു.

ദിലീപിന്റെ അടുത്ത സുഹൃത്തെന്ന് അവകാശപ്പെടുന്ന ശരത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല. പ്രതികള്‍ നടത്തിയ ഗൂഢാലോചനയുടെ ശബ്ദരേഖയുമായി ശാസ്ത്രീയമായി ഒത്തു നോക്കാന്‍ ഇരുവരുടെയും ശബ്ദ സാംപിളുകള്‍ അന്വേഷണ സംഘം ശേഖരിക്കും. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഢാലോചനയിലെ ആറാം പ്രതിയായ വിഐപിയെ തിരിച്ചറിയാന്‍ വൈകുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും.

സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ആറാം പ്രതിയെ വിഐപിയെന്നാണു വിശേഷിപ്പിച്ചതെങ്കിലും അങ്ങനെ വിളിക്കത്തക്ക പദവികളൊന്നുമില്ലാത്തയാളാണ് ആറാം പ്രതിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. 2017 നവംബര്‍ 15നു ദിലീപിന്റെ വീട്ടിലെത്തിയ ആറാം പ്രതി കൈമാറിയ പെന്‍ ഡ്രൈവില്‍ പള്‍സര്‍ സുനി നടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളായിരുന്നുവെന്നാണ് സംവിധായകന്റെ വെളിപ്പെടുത്തല്‍.

സംഭവ ദിവസം ദിലീപിന്റെ വീട്ടില്‍ ആറാം പ്രതിക്കു ലഭിച്ച പരിഗണനയും മന്ത്രിമാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ഇയാള്‍ക്കുണ്ടെന്നു കരുതുന്ന അടുത്തബന്ധമാണ് ഇയാളെ 'വിഐപി'യെന്നു വിളിക്കാന്‍ കാരണമെന്ന് ബാലചന്ദ്രകുമാര്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.