പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷ; പുതിയ ചോദ്യ ഘടനയ്ക്കെതിരെ വ്യാപക പ്രതിഷേധവുമായി വിദ്യാര്‍ഥികളും അധ്യാപകരും

പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷ; പുതിയ ചോദ്യ ഘടനയ്ക്കെതിരെ വ്യാപക പ്രതിഷേധവുമായി വിദ്യാര്‍ഥികളും അധ്യാപകരും

തിരുവനന്തപുരം: പത്താംക്ലാസ്, പ്ലസ്ടു പരീക്ഷകള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച ചോദ്യ ഘടനയ്‌ക്കെതിരെ വ്യാപക പരാതി. വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് പരാതിയുമായി മുന്നോട്ടു വന്നിരിക്കുന്നത്. ഫോക്കസ് ഏരിയ മാത്രം പഠിച്ചാല്‍ എ ഗ്രേഡും എ പ്ലസും കിട്ടാത്തതാണ് കാരണം. ഉയര്‍ന്ന ഗ്രേഡ് കിട്ടുന്നുവരുടെ എണ്ണം കുറക്കാനുള്ള ബോധപൂര്‍വ്വമായ നടപടി എന്നാണ് പുതിയ ചോദ്യ ഘടനയ്ക്കെതിരെയുള്ള പ്രധാന ആക്ഷേപം.

എസ്‌സിഇആര്‍ടി നിശ്ചയിച്ച ഫോക്കസ് ഏരിയ കഴിഞ്ഞ ദിവസമാണ് വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചത്. പാഠപുസ്തകങ്ങളുടെ ഫോക്കസ് ഏരിയയില്‍ നിന്നു 70 ശതമാനം മാര്‍ക്കിനാണ് ചോദ്യം. ബാക്കി 30 ശതമാനം ഫോക്കസ് ഏരിയയ്ക്ക് പുറത്തു നിന്നാണ്. അതായത് പാഠപുസ്തകം മുഴുവന്‍ പഠിക്കാതെ എ ഗ്രേഡോ എ പ്ലസോ കിട്ടില്ല. എത്ര മിടുക്കനായ വിദ്യാര്‍ത്ഥി ആയാലും എ പ്ലസിലേക്കെത്താന്‍ പാടുപെടുമെന്നാണ് അധ്യാപകര്‍ തന്നെ ചൂണ്ടിക്കാട്ടുന്നത്.

കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ സാധ്യതയുള്ള നോണ്‍ ഫോക്കസ് ഏരിയയില്‍ കൂടുതല്‍ ഓപ്ഷനുകള്‍ നല്‍കുകയായിരുന്നു വേണ്ടത് ഇതുണ്ടായില്ല. നവംബറിലാണ് ഓഫ്‌ലൈന്‍ ക്ലാസ് തുടങ്ങിയത്. പാഠപുസ്തകങ്ങള്‍ മുഴുവന്‍ പഠിപ്പിക്കാന്‍ ഇനിയും സമയമില്ലാതിരിക്കെ ഫോക്കസ് ഏരിയ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറച്ചതിലാണ് ആശങ്ക.

കഴിഞ്ഞ വര്‍ഷം 80 ശതമാനം മാര്‍ക്കായിരുന്നു ഫോക്കസ് ഏരിയയില്‍ നിന്നും കിട്ടിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം അധ്യയനം തീരെ നടന്നിരുന്നില്ലെന്നാണ് ഇക്കാര്യത്തില്‍ വിദ്യാഭ്യാസവകുപ്പിന്റെ വിശദീകരണം.

ഇത്തവണ ജൂണ്‍ മുതല്‍ ഓണ്‍ലൈനായും ക്ലാസുകള്‍ കിട്ടിയതിനാല്‍ കൂടുതല്‍ അധ്യയനം നടന്നിട്ടുണ്ടെന്നതാണ് സര്‍ക്കാര്‍ വാദം. കഴിഞ്ഞ തവണ ഉദാര സമീപനം സ്വീകരിച്ചതോടെ ഒരു ലക്ഷത്തിന് മുകളില്‍ കുട്ടികള്‍ക്ക് എ പ്ലസ് കിട്ടിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.