വാരാന്ത്യം: ബീച്ചുകള്‍ കേന്ദ്രീകരിച്ചുളള വിനോദങ്ങള്‍ ഒഴിവാക്കണമെന്ന് റാസല്‍ഖൈമ പോലീസ്

വാരാന്ത്യം: ബീച്ചുകള്‍ കേന്ദ്രീകരിച്ചുളള വിനോദങ്ങള്‍ ഒഴിവാക്കണമെന്ന് റാസല്‍ഖൈമ പോലീസ്

റാസല്‍ ഖൈമ: യുഎഇയില്‍ തണുപ്പ് കാലാവസ്ഥ തുടരുകയാണ്. വ്യാഴാഴ്ച രാവിലെ രാജ്യമെങ്ങും കനത്ത പൊടിക്കാറ്റും വീശി. വരും മണിക്കൂറുകളിലും പൊടിക്കാറ്റിനുളള സാധ്യതയുണ്ടെന്നും തണുപ്പ് കൂടുമെന്നുളള മുന്നറിയിപ്പ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുളള വിനോദ പരിപാടികള്‍ ഒഴിവാക്കണമെന്ന് റാസല്‍ഖൈമ പോലീസ് മുന്നറിയിപ്പ് നല്‍കി. വാഹനമോടിക്കുമ്പോഴും ജാഗ്രതവേണമെന്നും അറിയിപ്പ് ഓർമ്മിപ്പിക്കുന്നു.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.