ഹൈക്കോടതി വിധി സിപിഎമ്മിന്റെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടി: പ്രതിപക്ഷ നേതാവ്

ഹൈക്കോടതി വിധി സിപിഎമ്മിന്റെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടി: പ്രതിപക്ഷ നേതാവ്


തിരുവനന്തപുരം: അമ്പത് പേരില്‍ കൂടുതലുള്ള സമ്മേളനങ്ങള്‍ പാടില്ലെന്ന ഹൈക്കോടതി വിധി സിപിഎമ്മിന്റെ ധാര്‍ഷ്ട്യത്തിനേറ്റ കനത്ത പ്രഹരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സാമാന്യ യുക്തിയുള്ള ആര്‍ക്കും മനസിലാകുന്ന കാര്യമാണ് കോടതി പറഞ്ഞത്. വിധിയെ സ്വാഗതം ചെയ്യുന്നു.

നിയന്ത്രണങ്ങള്‍ ഒന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന നിലയിലാണ് സിപിഎമ്മിന്റെ പോക്ക്. കാസര്‍ഗോഡ് 50 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ വിലക്കിക്കൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് സതീശന്റെ പ്രതികരണം.

മുന്നൂറും അഞ്ഞൂറും പേരെ സംഘടിപ്പിച്ച് സമ്മേളനം നടത്താനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന സിപിഎം സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരെ കൂടി കൊലയ്ക്ക് കൊടുക്കുകയാണ്.

കോടതിവിധി അനുസരിച്ചുള്ള തുടര്‍ നടപടികള്‍ വേണം. കാസര്‍േേഗാഡിന് ബാധകമായ ഉത്തരവ് തൃശൂരിനും ബാധകമാണ്. പാര്‍ട്ടി സമ്മേളനങ്ങള്‍ നടന്നില്ലെങ്കില്‍ ആകാശം ഇടിഞ്ഞു വീഴില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.