ഷാർജയില്‍ ചില സ്കൂളുകളില്‍ ഇ ലേണിംഗ് തുടരും

ഷാർജയില്‍ ചില സ്കൂളുകളില്‍ ഇ ലേണിംഗ് തുടരും

ഷാ‍ർജ: കോവിഡ് പശ്ചാത്തലത്തില്‍ ഷാ‍ർജയിലെ ചില സ്കൂളുകളില്‍ ഇന്നും ( തിങ്കളും, ചൊവ്വയും) നാളെയും ഇ ലേണിംഗ് തുടരും. 12 വയസിന് മുകളിലുളള കുട്ടികള്‍ക്ക് സ്കൂളുകളിലെത്തിയുളള പഠനം ആകാമെന്ന് നിർദ്ദേശമുണ്ട്. കോവിഡ് പിസിആർ നെഗറ്റീവ് പരിശോധനാഫലവും അനിവാര്യമാണ്.ഷാ‍ർജ പ്രൈവറ്റ് എ‍ഡ്യുക്കേഷന്‍ അതോറിറ്റിയുടേതാണ് നിർദ്ദേശം. എമിറേറ്റിലെ സ്കൂളുകള്‍ക്ക് വേണെങ്കില്‍ ഫേസ് ടു ഫേസ് ലേണിഗോ,ഹൈബ്രിഡോ, ഇ ലേണിംഗോ തുടരാമെെന്ന് എസ് പി ഇ എ ഡയറക്ടർ അലി അല്‍ ഹൊസാനി പറഞ്ഞു. ഫേസ് ടു ഫേസ് ലേണിംഗ് തുടരുന്ന സ്കൂളുകള്‍ കൃത്യമായ മാർഗനിർദ്ദേശങ്ങള്‍ പാലിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.