സെമി ഫൈനല്‍ പോരാട്ടം ഇന്ന്; ഹൈദെരാബാദും ഡൽഹിയും നേർക്കുനേർ

സെമി ഫൈനല്‍ പോരാട്ടം ഇന്ന്; ഹൈദെരാബാദും ഡൽഹിയും നേർക്കുനേർ

അബുദാബി: ഐപിഎല്ലില്‍ സെമി ഫൈനല്‍ പോരാട്ടം ഇന്ന്. ഡേവിഡ്‌ വാര്‍ണര്‍ നയിക്കുന്ന സണ്‍റൈസേഴ്‌സ്‌ ഹൈദരാബാദും ശ്രേയസ്‌ അയ്യരുടെ ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലാണ്‌ രണ്ടാം ക്വാളിഫയര്‍. ഹൈദരാബാദ്‌ എലിമിനേറ്ററില്‍ ആറ്‌ വിക്കറ്റിനാണ്‌ റോയല്‍ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂരിനെ തോല്‍പ്പിച്ചത്.

ആദ്യ ക്വാളിഫയറില്‍ ഡല്‍ഹി 57 റണ്ണിന്‌ മുംബൈ ഇന്ത്യന്‍സിനോട്‌ തോറ്റിരുന്നു. രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും വിജയം ഹൈദരാബാദിനൊപ്പമായിരുന്നു. ആദ്യകളി 15 റണ്ണിനും രണ്ടാമത്തേത്‌ 88 റണ്ണിനും ജയിച്ചു. ഡേവിഡ്‌ വാര്‍ണറും കെയ്‌ന്‍ വില്യംസണുമാണ് ഹൈദരബാദ് ബാറ്റിങ് നരയുടെ ശക്തി.

ഹൈദരാബാദ്‌ 2016ല്‍ ഐപിഎല്‍ കിരീടം നേടിയിരുന്നു. 2018ല്‍ റണ്ണറപ്പായി. ഇന്നത്തെ മത്സരത്തില്‍ ജയിച്ചാല്‍ ഡല്‍ഹിയുടെ ആദ്യ ഫൈനല്‍ പോരാട്ടമാവും ചൊവ്വാഴ്‌ച നടക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.