കസ്റ്റര്‍ഡ് ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവില്ല. രുചികരമായ വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു ഹെല്‍ത്തി കസ്റ്റര്‍ഡ് തയ്യാറാക്കിയാലോ. വളരെ കുറച്ച് ചേരുവകള്‍ കൊണ്ട് ഫ്രൂട്ട്‌സ് സേമിയ കസ്റ്റര്‍ഡ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...
വേണ്ട ചേരുവകള്‍...
പാല്‍ 750മി.ലി
വറുത്ത സേമിയ 100 ഗ്രാം
കസ്റ്റര്‍ഡ് പൗഡര്‍ ഒരു ടേബിള്‍ സ്പൂണ്‍
പഞ്ചസാര ഒരു കപ്പ്
കണ്ടെന്‍സ്ട് മില്‍ക്ക് ആവശ്യമെങ്കില്‍ മാത്രം രണ്ട് ടേബിള്‍ സ്പൂണ്‍
ആപ്പിള്‍, പേരക്ക, മാതളം, മുന്തിരി, ചെറുപഴം - ചെറുതായി നുറുക്കിയത്.
തയ്യാറാക്കേണ്ട വിധം :
ആദ്യം ചുവടു കട്ടിയുള്ള പാത്രത്തില്‍ പാലൊഴിച്ചു തിളപ്പിക്കാന്‍ വയ്ക്കുക. ഇതില്‍ നിന്നും ഒരു കപ്പ് പാല്‍ മാറ്റി വയ്ക്കുക. തിളച്ചു വരുന്ന പാലിലേക്ക് വറുത്ത സേമിയ ചേര്‍ക്കുക. വെന്തുവരുമ്പോള്‍ പഞ്ചസാര ചേര്‍ത്തിളക്കുക. മാറ്റൊരു ചെറിയ പാത്രത്തില്‍ കസ്റ്റര്‍ഡ് പൗഡറും (പല ഫ്‌ളേവറുകളിലുള്ള കസ്റ്റര്‍ഡ് പൗഡറുകള്‍ വിപണിയില്‍ ലഭ്യമാണ്. അതില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഏത് ഫ്‌ളേവര്‍ വേണമെങ്കിലും തിരഞ്ഞെടുക്കാം.
മൂന്ന് സ്പൂണ്‍ ചെറു ചൂടുള്ള പാലും ചേര്‍ത്ത് കട്ടയില്ലാതെ ഇളക്കി സേമിയ കൂട്ടിലേക്ക് ഒഴിച്ച് കൊടുത്ത് തുടരെ ഇളക്കുക. കുറുകി വരുമ്പോള്‍ കണ്ടെന്‍സ്ഡ് മില്‍ക്കും ചേര്‍ത്ത് വാങ്ങി ചൂടാറാന്‍ വയ്ക്കുക. ചൂടാറിയ ശേഷം മൂന്ന് മണിക്കൂര്‍ ഫ്രിഡ്ജില്‍ തണുപ്പിക്കാന്‍ വയ്ക്കുക.
തണുത്ത ശേഷം സേമിയ കസ്റ്റര്‍ഡ് മിക്‌സ് അധികം കട്ടിയായാല്‍ മാറ്റി വച്ചിരിക്കുന്ന പാല്‍ ആവശ്യത്തിനൊഴിച്ചു കട്ടി കുറയ്ക്കാം. ശേഷം ചെറുതായി അരിഞ്ഞ പഴങ്ങള്‍ ഒരു ഗ്ലാസിലോ ബൗളിലോ നിരത്തി അതിനു മുകളില്‍ സേമിയ കസ്റ്റര്‍ഡ് ഒഴിച്ച് യോജിപ്പിച്ചു ചേര്‍ത്ത് ഉപയോഗിക്കാം. പുളിയില്ലാത്ത എല്ലാ പഴങ്ങളും ഇതിനുപയോഗിക്കാവുന്നതാണ്. ഓരോരുത്തരുടെ ഇഷ്ടത്തിനനുസരിച്ചു പഴങ്ങളുടെ അളവിലും മാറ്റം വരുത്താം. പൈനാപ്പിള്‍ എടുക്കുന്നുണ്ടങ്കില്‍ നേരിട്ട് ചേര്‍ക്കാതെ പഞ്ചസാരയില്‍ വഴറ്റി മാത്രം ചേര്‍ക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.