ന്യൂഡല്‍ഹി: ഇന്ത്യയിലെ ജനപ്രിയ ഭക്ഷണങ്ങളുടെ ലിസ്റ്റില്‍ തുടര്‍ച്ചയായ പത്താം വര്‍ഷവും ഒന്നാം സ്ഥാനം നിലനിര്‍ത്തി ബിരിയാണി. ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്യപ്പെട്ട ഭക്ഷണങ്ങളുടെ ലിസ്റ്റ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗി പുറത്തുവിട്ടതോടെയാണ് ബിരിയാണിയുടെ ജനപ്രിയത വീണ്ടും ശ്രദ്ധ നേടിയത്.
ട്രെന്‍ഡുകള്‍ പലതും വന്ന് പോയെങ്കിലും ഇന്ത്യക്കാരുടെ ഇഷ്ട ഭക്ഷണമെന്ന സ്ഥാനത്ത് നിന്ന് ബിരിയാണി തന്നെയാണെന്നാണ് സ്വിഗിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്വിഗിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം ഇതുവരേയും 93 മില്യണ്‍ ബിരിയാണികളാണ് ഓര്‍ഡര്‍ ചെയ്തിട്ടുള്ളത്. അതില്‍, 57.7 മില്യണും ചിക്കന്‍ ബിരിയാണിക്ക് വേണ്ടിയുള്ള ഓര്‍ഡറുകളാണ്.
ബിരിയാണി കഴിഞ്ഞാല്‍ ബര്‍ഗറിനോടാണ് ഇന്ത്യന്‍ ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ക്ക് പ്രിയമെന്നാണ് സ്വിഗിയുടെ റിപ്പോര്‍ട്ട്. 44.2 മില്യണ്‍ ഓര്‍ഡറുകളാണ് ഈ വര്‍ഷം ബര്‍ഗറിന് വേണ്ടി ആപ്പിലെത്തിയത്. 40.1 മില്യണ്‍ ഓര്‍ഡറുകളുമായി പിസ മൂന്നാം സ്ഥാനത്തും 26.2 മില്യണ്‍ ഓര്‍ഡറുകളുമായി വെജിറ്റബിള്‍ ദോശയുമാണ് ലിസ്റ്റില്‍ തലപ്പത്തുള്ള മറ്റ് ഇഷ്ട വിഭവങ്ങള്‍.
ഇന്ത്യയില്‍ ഓരോ മൂന്ന് സെക്കന്‍ഡിലും ഒരു ബിരിയാണിയെന്ന നിലയിലാണ് സ്വിഗിയില്‍ ഓര്‍ഡര്‍ വന്നുകൊണ്ടിരിക്കുന്നത്. അഥവാ മിനിറ്റില്‍ 194 ബിരിയാണി. സൊമാറ്റോ പോലുള്ള മറ്റ് ഡെലിവറി കമ്പനികളിലെ ഓര്‍ഡറുകള്‍ കൂട്ടാതെയുള്ള കണക്കുകളാണിത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.