ചില്‍ഡ്രന്‍സ് ഹോം കേസ്: പ്രതി ചാടിപ്പോയ സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

ചില്‍ഡ്രന്‍സ് ഹോം കേസ്: പ്രതി ചാടിപ്പോയ സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

കോഴിക്കോട്: പെണ്‍കുട്ടികളെ ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ പിടിയിലായ പ്രതികളിലൊരാള്‍ സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയ സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. എ.എസ്.ഐ സജി, സി.പി.ഒ ദിലീഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. രണ്ട് പേര്‍ക്കും ജാഗ്രതക്കുറവുണ്ടായെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് എ.സി.പി എ.ഉമേഷ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതി തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി പേരടി വീട്ടില്‍ ഫെബിന്‍ റാഫി (26)യാണ് ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയത്. തിരിച്ചലിനൊടുവില്‍ പൊലീസ് ഇയാളെ കണ്ടെത്തിയിരുന്നു. ബെംഗളൂരുവില്‍ പെണ്‍കുട്ടികള്‍ക്കൊപ്പം കണ്ടെത്തിയ രണ്ട് മലയാളി യുവാക്കളില്‍ ഒരാളാണ് ഇയാള്‍.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് മദ്യം വാങ്ങി നല്‍കിയെന്നും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് കേസ്. കര്‍ണാടകയിലെ ഹോം സ്റ്റേയില്‍ മുറിയെടുക്കാന്‍ സാഹിയിച്ചതും ഇയാളായിരുന്നു. റെയില്‍വെ സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങിയപ്പോള്‍ പരിചയപ്പെട്ടവരാണ് ഇരുവരുമെന്നും മുന്‍പരിചയമൊന്നും ഇല്ലെന്നുമാണ് പെണ്‍കുട്ടികള്‍ പൊലീസിനോട് പറഞ്ഞത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.