തിരുവനന്തപുരം: കുറ്റാരോപിതരെ സംരക്ഷിക്കുന്നതിന് ലോകായുക്തയുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കാന്‍ സര്‍ക്കാര്‍ നടക്കുന്ന ശ്രമങ്ങള്‍ക്ക് പിന്നാലെയാണ് സിപിഎം ജലീലിനെയിറക്കി ആരോപണങ്ങള്‍ പടച്ചുവിടുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇത് ലോകായുക്തയെ കൂടുതല്‍ ദുര്‍ബലപ്പെടുത്താന്‍ ഉദ്ദേശിച്ചാണെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു.
യുഡിഎഫ് നേതാവിനെ രക്ഷിക്കുന്ന വിധിയ്ക്ക് പ്രതിഫലമായാണ് ഡോ.ജാന്‍സി ജെയിംസിനെ എം.ജി സര്‍വലകലാശാല വി.സിയായി നിയമിച്ചതെന്ന കെ.ടി ജലീലിന്റെ ആരോപണത്തെ തളളിയ ഉമ്മന്‍ചാണ്ടി 2004 നവംബറിലാണ് ജാന്‍സി ജെയിംസിനെ വി.സിയായി നിയമിച്ചതെന്ന് അറിയിച്ചു.
2005 ജനുവരിയിലാണ് യുഡിഎഫ് നേതാവുമായി ബന്ധപ്പെട്ട കേസില്‍ വിധി വന്നത്. ഇതോടെ ഈ വാദം പൊളിഞ്ഞതായും അന്ന് ഡിവിഷന്‍ ബെഞ്ചില്‍ ജസ്റ്റിസ് സുഭാഷന്‍ റെഡ്ഡിയും അംഗമായിരുന്നെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
വൈസ് ചാന്‍സിലര്‍ സ്ഥാനത്തേക്ക് വേറൊരു പേരും ഉയര്‍ന്നിരുന്നില്ലെന്നും പിന്നീട് കാസര്‍കോട് കേന്ദ്ര സര്‍വകലാശാല വി.സിയായി ജാന്‍സി ജെയിംസ് മാറിയതിനും പിന്നില്‍ മികച്ച അക്കാദമിക മികവാണ് കാരണമെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു.
ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താന്‍ മോഡി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളുടെ മാതൃകയില്‍ പിണറായി സര്‍ക്കാര്‍ ലോകായുക്ത ഉള്‍പ്പടെ ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുന്നെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.