ന്യൂഡല്‍ഹി: ബെയ്ജിങ് ഒളിംപിക്സില്‍ ദീപശിഖയേന്താന്‍ ഗാല്‍വന്‍ ഏറ്റുമുട്ടലില്‍ പങ്കെടുത്ത സൈനികനെ നിയോഗിച്ച ചൈനയുടെ നടപടിയെ അപലപിച്ച് അമേരിക്ക. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റ സൈനിക കമാന്‍ഡറായിരിക്കും ബെയ്ജിങ് ഒളിംപിക്സില്‍ ദീപശിഖയേന്തുക എന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഒളിംപിക്സിനെ രാഷ്ട്രീയവത്കരിക്കാനുള്ള ചൈനയുടെ നീക്കത്തിലുള്ള പ്രതിഷേധം അമേരിക്ക പ്രകടിപ്പിച്ചത്.
'2022-ലെ ഒളിംപിക്സിന്റെ ദീപശിഖയേന്തുന്നതിന് 2020-ല്‍ ഇന്ത്യയ്ക്കെതിരായി ആക്രമണം നടത്തുകയും ഉയ്ഗറുകള്‍ക്കെതിരേ വംശഹത്യ നടത്തുകയും ചെയ്ത സംഘത്തിലെ സൈനികനെ നിയോഗിച്ചത് ലജ്ജാകരമാണ്. ഇന്ത്യയുടെ പരമാധികാരത്തിനും ഉയ്ഗുറുകളുടെ സ്വാതന്ത്ര്യത്തിനും അമേരിക്ക പിന്തുണ നല്‍കുന്നത് തുടരും', യുഎസ് സെനറ്റ് അംഗം ജിം റിസ്ച് ട്വീറ്റ് ചെയ്തു.
ഇന്ത്യ-ചൈന അതിര്‍ത്തിയായ ഗാല്‍വന്‍ താഴ്‌വരയില്‍ 2020 ജൂണില്‍ ഇരു രാജ്യങ്ങളുടെ സൈനികരും തമ്മില്‍ നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി കമാന്‍ഡര്‍ ക്വി ഫബാവോ ആയിരിക്കും ഒളിംപിക്സില്‍ ദീപശിഖയേന്തുന്നതെന്ന് ഗ്ലോബല്‍ ടൈംസ് ഉള്‍പ്പെടെയുള്ള ചൈനീസ് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഗാല്‍വന്‍ താഴ്വരയില്‍ നടന്ന സംഘര്‍ഷത്തില്‍ ഇയാള്‍ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.