'ചന്ദ്രന്റെ ചാരത്ത്': ചന്ദ്രയാന്‍-3 ഓഗസ്റ്റില്‍ വിക്ഷേപിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

 'ചന്ദ്രന്റെ ചാരത്ത്': ചന്ദ്രയാന്‍-3 ഓഗസ്റ്റില്‍ വിക്ഷേപിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഈ വര്‍ഷം ഓഗസ്റ്റില്‍ ചന്ദ്രയാന്‍-3 വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ. ചന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണം സംബന്ധിച്ച് ലോക്‌സഭയില്‍ ഉയര്‍ന്ന ചോദ്യത്തിന് കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കുകയായിരുന്നു. ചന്ദ്രയാന്‍ 2 ന്റെ വിക്ഷേപണത്തിന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചാന്ദ്രയാന്‍-3 വിക്ഷേപണത്തിന് തയ്യാറെടുക്കുന്നത്.

കൊറോണ പ്രതിസന്ധി മൂലമാണ് ഐസ്ആര്‍ഒയുടെ ദൗത്യങ്ങള്‍ വൈകിയതെന്ന് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ.ജിതേന്ദ്ര സിങ് വ്യക്തമാക്കി. ചന്ദ്രയാന് മുന്‍പ് റിസാറ്റ് സാറ്റലൈറ്റിന്റെ വിക്ഷേപണം നടത്തും. ഇത് ഫെബ്രുവരി 14 ന് ആയിരിക്കുമെന്നാണ് സൂചന. ഈ വര്‍ഷം ഐഎസ്ആര്‍ഒ 19 ഓളം വിക്ഷേപണങ്ങളാണ് നടത്താന്‍ തയ്യാറാകുന്നത്.

ഇന്ത്യയുടെ ആദ്യ ചന്ദ്രയാത്ര പേടകമാണ് ചന്ദ്രയാന്‍. ചന്ദ്ര പര്യവേഷണങ്ങള്‍ക്കായി ഐ.എസ്.ആര്‍.ഒ 2008 ഒക്ടോബര്‍ 22 ന് ചന്ദ്രനിലേയ്ക്ക് അയച്ച യാത്രികരില്ലാത്ത യാന്ത്രികപേടകമാണ് ചന്ദ്രനെ സംബന്ധിച്ച നിര്‍ണായക വിരങ്ങള്‍ കണ്ടെത്തിയ ചന്ദ്രയാന്‍ വണ്‍. ചന്ദ്രയാന്‍ കണ്ടെത്തിയ നിര്‍ണായക വിവരങ്ങളെ ചുറ്റിപ്പറ്റി ഇന്നും പല രാജ്യങ്ങളില്‍ ഗവേഷണങ്ങള്‍ നടന്നു വരുന്നുണ്ട്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.