കൊച്ചി: സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ചൊവ്വാഴ്ച റോമിന്് പുറപ്പെടും. പൗരസ്ത്യ സഭകള്‍ക്കു വേണ്ടിയുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാണ് കര്‍ദ്ദിനാള്‍ റോമിലേക്ക് പോകുന്നത്.
2021 ഒക്ടോബറില്‍ നടത്താനിരുന്ന പ്ലീനറി കോവിഡ് പകര്‍ച്ച വ്യാധിയുടെ വ്യാപനം മൂലം 2022 ഫെബ്രുവരിയിലേക്ക് മാറ്റുകയായിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ച വിഷയങ്ങളാണ് പ്ലീനറിയില്‍ ചര്‍ച്ച ചെയ്യുന്നത്. സീറോ മലബാര്‍ സഭയുടെ തലവനെന്ന നിലയിലും പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിലെ അംഗമെന്ന നിലയിലുമാണ് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സമ്മേളനശേഷം ഫെബ്രുവരി അവസാന ആഴ്ച അദ്ദേഹം മടങ്ങിയെത്തും.
നഷ്ടമായത് ഭാരതത്തിന്റെ വാനമ്പാടിയെ: മാര്‍ ജോര്‍ജ് ആലഞ്ചേരി
കൊച്ചി: ഭാരതത്തിന്റെ വാനമ്പാടിയായ ലതാ മങ്കേഷ്‌കറിന്റെ നിര്യാണത്തില്‍ സീറോമലബാര്‍ സഭയുടെ തലവനും കെസിബിസി പ്രസിഡണ്ടുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചനം അര്‍പ്പിച്ചു. മനുഷ്യ സ്മരണകളിലേക്ക് പറന്നുയര്‍ന്ന ആ സ്വരം ഇനി ഭാരതീയര്‍ക്ക് കാതുകളിലെ അനുരണനങ്ങള്‍ മാത്രമാണെന്ന് കര്‍ദ്ദിനാള്‍ പറഞ്ഞു.
മലയാളം ഉള്‍പ്പെടെയുള്ള ഭാരതീയ ഭാഷകളില്‍ ഹൃദയ സ്പര്‍ശിയായ ഗാനാലാപം കൊണ്ട് ഭാരതീയരെ ധന്യരാക്കിയ ശ്രേഷ്ഠ ഗായിക ലതാ മങ്കേഷ്‌കര്‍ ജാതിമത വ്യത്യാസമെന്യേ ജനഹൃദയങ്ങളില്‍ ജീവിക്കുമെന്ന് അനുശോചന കുറിപ്പില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.