കൊച്ചി: വധ ഗൂഢാലോചന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന് പറയും. രാവിലെ 10.15 ന് ജസ്റ്റിസ് വി ഗോപിനാഥിന്റെ ബെഞ്ചാണ് വിധി പറയുക. കേസില്‍ പ്രോസിക്യൂഷന്റെയും പ്രതി ഭാഗത്തിന്റെയും വാദങ്ങള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളണമെന്നും കസ്റ്റഡി അനിവാര്യമാണെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയാല്‍ ദിലീപ് അടക്കമുളള പ്രതികളെ അറസ്റ്റു ചെയ്യാനുളള തീരുമാനത്തിലാണ് അന്വേഷണ സംഘം. എന്നാല്‍ വ്യവസ്ഥകളോടെയുളള ജാമ്യമെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രതികള്‍. മുന്‍കൂര്‍ ജാമ്യാപേക്ഷ അനുവദിച്ചാല്‍ പ്രോസിക്യൂഷന് തിരിച്ചടിയാകും. അന്വേഷണത്തോട് നിസഹകരണം തെളിവ് നശിപ്പിക്കാനുള്ള സാധ്യത തുടങ്ങിയവയാണ് പ്രോസിക്യൂഷന്റെ പ്രധാന വാദങ്ങള്‍.
അതേസമയം കേസ് ബാലചന്ദ്ര കുമാറിനെ ഉപയോഗിച്ച് കെട്ടിച്ചമച്ചതാണെന്നാണ് പ്രതിഭാഗത്തിന്റെ ആരോപണം. നടിയെ ആക്രമിച്ച കേസിലെ വീഴ്ചകള്‍ മനസിലാക്കി പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു ഇരുമ്പഴിക്കുള്ളില്‍ ആക്കുകയാണ് ലക്ഷ്യം.
ബൈജു പൗലോസിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയതിലുള്ള വൈരാഗ്യവും കേസിന് കാരണമായെന്ന് ദിലീപ് കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിധി ഇരുവിഭാഗത്തിനും ഒരുപോലെ നിര്‍ണായകമാണ്. അതേസമയം നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്നും വിചാരണ വേഗത്തില്‍ തീര്‍ക്കണം എന്ന ദിലീപിന്റെ ഹര്‍ജി മറ്റൊരു ബഞ്ച് ഇന്ന് പരിഗണിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.