കോവിഡ് ബഹ്റിനില്‍ 7000 ലധികം പ്രതിദിന രോഗികള്‍; യുഎഇയില്‍ രോഗികൾ കുറയുന്നു

കോവിഡ് ബഹ്റിനില്‍ 7000 ലധികം പ്രതിദിന രോഗികള്‍; യുഎഇയില്‍ രോഗികൾ കുറയുന്നു

ദുബായ്: യുഎഇയില്‍ വെള്ളിയാഴ്ച 2015 പേരില്‍ കോവിഡ് സ്ഥിരീകരിച്ചു. 1531 പേർ രോഗമുക്തി നേടി. 2 മരണവും സ്ഥിരീകരിച്ചു. 502390 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 857657 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 784680 പേർ രോഗമുക്തി നേടി. 2264 പേർ മരിച്ചു.

സൗദി അറേബ്യയില്‍ 3260 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 3878 പേർ രോഗമുക്തി നേടി. ഒരു മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 708897 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 666697 പേർ രോഗമുക്തി നേടി. 8954 പേരാണ് മരിച്ചത്. 1087 പേരാണ് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സ തേടുകയാണ്.

ബഹ്റിനില്‍ 7709 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 6045 പേർ രോഗമുക്തി നേടി. 60697 ആണ് സജീവ കോവിഡ് കേസുകള്‍. 20 പേർ ഗുരുതരവസ്ഥയിലാണ്. രാജ്യത്ത് ഇതുവരെ 358973 പേരാണ് രോഗമുക്തി നേടിയത്. 1411 പേർ മരിച്ചു.

ഖത്തറില്‍ രാജ്യത്ത് തന്നെയുളള 777 പേരിലും യാത്ര ചെയ്ത് എത്തിയ 135 പേരിലും കോവിഡ് സ്ഥിരീകരിച്ചു. 2019 പേരാണ് രോഗമുക്തി നേടിയത്. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുളളത് ആശ്വാസമായി.

കുവൈറ്റില്‍ 4232 പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തപ്പോള്‍ 4712 പേർ രോഗമുക്തി നേടി. 2 മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 578819 പേരിലാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. 522882 പേർ രോഗമുക്തി നേടി. 2510 പേരാണ് മരിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.