എക്സ്പോ 2020 : 50 ദിർഹത്തിന് സീസണ്‍ പാസ്

എക്സ്പോ 2020 : 50 ദിർഹത്തിന് സീസണ്‍ പാസ്

ദുബായ്: എക്സ്പോ 2020 അവസാന നാളുകളിലേക്ക് കടക്കുന്നതോടെ സന്ദർശകർക്ക് എക്സ്പോ കാഴ്ചകള്‍ 50 ദിർഹത്തിന് ആസ്വദിക്കാന്‍ സൗകര്യമൊരുക്കി അധികൃതർ.

എക്സ്പോ സീസണ്‍ പാസിന് നിരക്ക് 50 ആയി കുറച്ചു. സീസണ്‍ പാസ് ഫിനാലെ ടിക്കറ്റ് ആണ് 50 ദിർഹത്തിന് നല്‍കുക.

ഫെബ്രുവരി 14 നും 18 നും ഇടയില്‍ സീസണ്‍ പാസ്, സീസണ്‍ പാസ് ഫിനാലെ എടുക്കുന്നവർക്ക് ഫെബ്രുവരി 28 വരെ കാലാവധിയുളള സൗജന്യ ടിക്കറ്റും ലഭിക്കും.

ഫെബ്രുവരി 10 മുതല്‍ 275 ദിർഹം പ്രീമിയം എക്സ്പീരിയന്‍സ് ഡേ ടിക്കറ്റും പ്രത്യേക വിലയുളള സീസണ്‍ പാസ് ഫിനാലെയും മാത്രമെ ലഭ്യമാകുകയുളളൂ.

എക്സ്പോ അവസാനിക്കുന്ന മാർച്ച് 31 വരെ ഈ ടിക്കറ്റെടുത്തവർക്ക് ഏത് ദിവസത്തിലും എക്സ്പോ സന്ദർശനം നടത്താം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.