മാതാപിതാക്കള്‍ മരിച്ച ഗ്രെയിസിന്റെ പഠനച്ചെലവും താമസവും ഏറ്റെടുക്കും: മന്ത്രി വീണാ ജോര്‍ജ്

മാതാപിതാക്കള്‍ മരിച്ച ഗ്രെയിസിന്റെ പഠനച്ചെലവും താമസവും ഏറ്റെടുക്കും: മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട: ദത്തെടുത്തു വളര്‍ത്തിയ മാതാപിതാക്കളുടെ മരണത്തെ തുടര്‍ന്ന് വീണ്ടും അനാഥയായ ഗ്രെയിസിന്റെ പഠനച്ചെലവും താമസ സൗകര്യവും ഏറ്റെടുക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സാമൂഹിക നീതി വകുപ്പിന്റെ സഹകരണത്തോടെയാണ് ചിലവുകള്‍ വഹിക്കുന്നത്.

സഹകരണ ബാങ്കിലെ ജപ്തി നോട്ടീസിന്റെ കാര്യത്തില്‍ വകുപ്പു മന്ത്രി വി.എന്‍.വാസവനുമായി ചര്‍ച്ച നടത്തും. അനാഥത്വത്തിന്റെയും കടത്തിന്റെയും നടുവില്‍ അകപ്പെട്ട ഗ്രെയിസിന്റെ കഥ വാര്‍ത്തയായതോടെ വീണാ ജോര്‍ജ് നേരിട്ട് അടൂരിലെ വീട് സന്ദര്‍ശിച്ചു.

ചൂരക്കോട് പെനിയേല്‍ വില്ലയില്‍ റൂബി ജോര്‍ജും ഭര്‍ത്താവ് ജോര്‍ജ് സാമുവലും ദത്തെടുത്തു വളര്‍ത്തിയതാണ് ഗ്രെയിസിനെ. എന്നാല്‍ അര്‍ബുദ ബാധിതയായ റൂബി 2019ല്‍ മരിച്ചു. പ്രമേഹ ബാധിതനായി ജോര്‍ജ് ഏതാനും ദിവസം മുന്‍പും മരിച്ചു. റൂബിയുടെ ചികില്‍സയ്ക്കായി വീട് പണയപ്പെടുത്തി ജില്ലാ സഹകരണ ബാങ്കില്‍ നിന്നെടുത്ത രണ്ട് ലക്ഷം രൂപയ്ക്കു വേണ്ടിയാണ് വീട് ജപ്തി ചെയ്യാന്‍ തീരുമാനിച്ചത്.

ജീവിതം പ്രതിസന്ധിയിലായ പത്താം ക്ലാസ് വിദ്യാര്‍ഥി ഗ്രെയിസിനെ കൈപിടിച്ചു നടത്താമെന്ന് വാഗ്ദാനം ചെയ്ത് ഒരുപാട് പേര്‍ മുന്നോട്ടു വന്നിട്ടുണ്ട്. സര്‍ക്കാര്‍ എല്ലാ നിലയിലും ഒപ്പം നില്‍ക്കുമെന്ന് അറിയിച്ചതിനു പിന്നാലെ നിരവധി പേരാണ് സഹായ വാഗ്ദാനങ്ങളുമായി മുന്നോട്ടു വന്നിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.