തൃശൂരില്‍ ചരക്ക് തീവണ്ടി പാളം തെറ്റി: വേണാട് അടക്കം പത്തോളം ട്രെയിനുകള്‍ റദ്ദാക്കി; കൂടുതല്‍ വണ്ടികള്‍ വൈകും

തൃശൂരില്‍ ചരക്ക് തീവണ്ടി പാളം തെറ്റി: വേണാട് അടക്കം പത്തോളം ട്രെയിനുകള്‍ റദ്ദാക്കി; കൂടുതല്‍ വണ്ടികള്‍ വൈകും

തൃശൂര്‍: തൃശൂരില്‍ ചരക്ക് തീവണ്ടി പാളം തെറ്റി. ഉച്ചയ്ക്ക് രണ്ടു മണിയോടെ പുതുക്കാട് റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. ഇതേ തുടര്‍ന്ന് തൃശൂര്‍-എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.

ഏറെ യാത്രക്കാര്‍ ദൈനംദിനം ആശ്രയിക്കുന്ന ഷൊര്‍ണൂര്‍- തിരുവനന്തപുരം വേണാട് എക്‌സ്പ്രസ്, പാസഞ്ചര്‍ അടക്കം പത്തോളം ട്രെയിനുകള്‍ റദ്ദാക്കി. എറണാകുളം-പാലക്കാട് മെമുവും റദ്ദാക്കി. നിലമ്പൂര്‍ - കോട്ടയം ട്രെയിന്‍ യാത്ര പുറപ്പെട്ടില്ല.

ഇരുമ്പനം ബിപിസിഎല്ലില്‍ ഇന്ധനം നിറയ്ക്കാന്‍ പോയ ചരക്ക് തീവണ്ടിയുടെ എന്‍ജിനും നാല് വാഗണുകളുമാണ് പാളം തെറ്റിയത്. റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.

അപകടത്തെ തുടര്‍ന്ന് തൃശൂര്‍ എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ പിടിച്ചിട്ടു. ജനശതാബ്ദി,എക്സ്പ്രസ് ഉള്‍പ്പെടെയുള്ള തീവണ്ടികള്‍ വൈകും. അതേ സമയം ഒറ്റവരിയിലൂടെയുള്ള ഗതാഗതം തുടരുന്നുണ്ട്.

ഗതാഗത തടസത്തെ തുടര്‍ന്ന് ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്സ്പ്രസ് ഒറ്റപ്പാലത്ത് നിര്‍ത്തിയിട്ടു. ബാംഗ്ലൂര്‍-എറണാകുളം ഇന്റര്‍സിറ്റി മാന്നാനൂരില്‍ നിര്‍ത്തിയിട്ടു. കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി ഷൊര്‍ണൂരില്‍ യാത്ര നിര്‍ത്തി. കൂടുതല്‍ ട്രെയിനുകള്‍ വൈകുമെന്നാണ് വിവരം.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.