തൃശൂരില്‍ റെയില്‍ ഗതാഗതം പുനസ്ഥാപിച്ചില്ല; കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കി

 തൃശൂരില്‍ റെയില്‍ ഗതാഗതം പുനസ്ഥാപിച്ചില്ല; കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കി

തൃശൂര്‍: ചരക്ക് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് താറുമാറായ ട്രെയിന്‍ ഗതാഗതം ഇതു വരെ സാധാരണ നിലയിലായില്ല. പാളത്തില്‍ നിന്ന് ട്രെയിന്‍ നീക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. ചാലക്കുടിക്കും ഒല്ലൂരു നുമിടയില്‍ ഒറ്റവരിയിലൂടെയാണ് ഇപ്പോള്‍ ഗതാഗതം നടക്കുന്നത്. പണി പൂര്‍ത്തിയാകുന്നതോടെ രണ്ടുവരി ഗതാഗതം പുനസ്ഥാപിക്കും.

അതേസമയം 10 മണിയോടെ ഗതാഗതം പുനസ്ഥാപിക്കാന്‍ സാധിക്കുമെന്നാണ് റെയില്‍വെ അറിയിക്കുന്നത്. പാളം തെറ്റിയ സ്ഥലത്ത് നിന്ന് ട്രയിന്‍ എഞ്ചിനും ബോഗികളും മാറ്റി. പുതിയ പാളം ഘടിപ്പിക്കാനുള്ള പണി തുടങ്ങി.

രാവിലെ ഗുരുവായൂര്‍ -എറണാകുളം, എറണാകുളം- തിരുവനന്തപുരം, തിരുവനന്തപുരം-ഷൊര്‍ണൂര്‍ ,തിരുവനന്തപുരം- എറണാകുളം ,ഷൊര്‍ണറൂര്‍ -എറണാകുളം, കോട്ടയം-നിലമ്പൂര്‍ എന്നീ ട്രെയിനുകള്‍ റദ്ദാക്കി. ഇതോടെ ആകെ ഒമ്പത് ട്രെയിനുകള്‍ പൂര്‍ണമായും അഞ്ച് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി.

ട്രെയിനുകള്‍ റദ്ദാക്കപ്പെട്ട പശ്ചാതലത്തില്‍, കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്. തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് അഞ്ചും, എറണാകുളത്ത് നിന്നും ആപ്പുഴയില്‍ നിന്നും ആറും സര്‍വീസുകള്‍ വീതവും നിലവില്‍ നടത്തിയിട്ടുണ്ട്. എറണാകുളത്ത് നിന്ന് തിരുവനന്തപുരം, കോഴിക്കോട് ഭാഗങ്ങളിലേക്ക് ആവശ്യമെങ്കില്‍ കൂടുതല്‍ സര്‍വീസ് നടത്തുമെന്ന് കെഎസ് ആര്‍ടിസി അറിയിച്ചു. അടിയന്തരമായി ബസ് സര്‍വീസുകള്‍ ആവശ്യമുണ്ടെങ്കില്‍ കെഎസ്ആര്‍ടിസി കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാം. 1800 599 4011


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.