ആംബുലന്‍സ് പൊട്ടിത്തെറിച്ച് പിതാവിന്റെയും മകളുടെയും മരണം; 2.3 കോടി നഷ്ട പരിഹാരം നല്‍കാന്‍ വിധി

ആംബുലന്‍സ് പൊട്ടിത്തെറിച്ച് പിതാവിന്റെയും മകളുടെയും മരണം; 2.3 കോടി നഷ്ട പരിഹാരം നല്‍കാന്‍ വിധി

തിരുവനന്തപുരം: ആംബുലന്‍സ് പൊട്ടിത്തെറിച്ച് മരണം സംഭവിച്ച കേസില്‍ ഇന്‍ഷുറന്‍സ് കമ്പനി 2.30 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ തിരുവനന്തപുരം മോട്ടോര്‍ ആക്സിഡന്റ്സ് ക്ലെയിംസ് ട്രിബ്യൂണലിന്റെ വിധി. മരണപ്പെട്ട തിരുവനന്തപുരം സ്വദേശി അമ്പിളി ഷാജിയുടെ ആശ്രിതര്‍ക്ക് ആണ് നഷ്ടപരിഹാരം നല്‍കാന്‍ ട്രിബ്യൂണല്‍ ജഡ്ജി എന്‍. ശേഷാദ്രിനാഥന്‍ ഉത്തരവിട്ടത്.

2016 ജൂലൈ 26ന് വൈകിട്ട് ആറിനാണ് സംഭവം. കെ.എല്‍ 46 എന്‍ 3172 രജിസ്ട്രേഷന്‍ നമ്പര്‍ ആംബുലന്‍സില്‍ അമ്പിളി ഷാജി സുഖമില്ലാത്ത അച്ഛനും സഹോദരനും ഹോംനേഴ്സിനുമൊപ്പം മാനന്തവാടി സെന്റ് ജോസഫ് ഹോസ്പിറ്റലില്‍ നിന്നും കോട്ടയത്തേക്ക് യാത്ര ചെയ്യവേ മൂവാറ്റുപുഴയില്‍ എത്തിയപ്പോള്‍ ആംബുലന്‍സിന്റെ ഐ സി യു ക്യാബിന്റെ ഇലക്ട്രിക് വിതരണം നഷ്ടപ്പെടുകയും മേനംകുളം അരൂര്‍ സാറ്റലൈറ്റ് ജംഗ്ഷനു സമീപം വച്ച് ആംബുലന്‍സ് പൊട്ടിത്തെറിക്കുകയായിരുന്നു.

അപകടത്തില്‍ അമ്പിളി ഷാജിയും പിതാവും മരണപ്പെടുകയും ആംബുലന്‍സിന് മുന്‍വശത്ത് ഇരുന്ന അമ്ബിളി ഷാജിയുടെ സഹോദരനും ഹോംനേഴ്സും ഡ്രൈവറും പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു.

ഹര്‍ജിക്കാര്‍ക്കു വേണ്ടി അഡ്വ.കൊല്ലങ്കോട് ഡി.എസ് ജയചന്ദ്രന്‍ ഹാജരായി. റിസോര്‍ട്ട് നിര്‍മാണവുമായി ബന്ധപ്പെട്ടു വയനാട്ടിലെത്തിയ ജയിംസിനു ന്യുമോണിയ ബാധിച്ചതിനെത്തുടര്‍ന്നു കോട്ടയത്തേക്ക് കൊണ്ടുവരും വഴിയാണ് അപകടം സംഭവിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.