തിരുവനന്തപുരം: തിങ്കളാഴ്ച സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുമ്പോള്‍ ക്ലാസുകള്‍ ഉച്ചവരെ മാത്രം. ഒന്നു മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളാണ് തിങ്കളാഴ്ച പുനരാരംഭിക്കുന്നത്. സ്‌കൂളുകള്‍ പൂര്‍ണമായും സജ്ജീകരിച്ചതിന് ശേഷമേ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ക്ലാസുകളില്‍ എത്തിക്കാന്‍ സാധിക്കുള്ളുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
വൈകുന്നേരം വരെ തുടരുന്നതിനെ പറ്റി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. അധ്യാപക സംഘടനകളുമായി ചൊവ്വാഴ്ച യോഗം ചേരും. ഈ യോഗത്തിന് ശേഷം മാത്രമേ തീരുമാമെടുക്കു എന്നും മന്ത്രി വ്യക്തമാക്കി.
ക്ലാസുകള്‍ വൈകുന്നേരം വരെയുണ്ടാകുമെന്നായിരുന്നു സൂചന. എന്നാല്‍ സ്‌കൂളുകള്‍ അടയ്ക്കുന്ന സമയത്തെ ക്ലാസുകള്‍ പോലെ തന്നെ തുടര്‍ന്നാല്‍ മതിയെന്നാണ് നിലവിലെ തീരുമാനം. ആഴ്ചയില്‍ മൂന്നു ദിവസം കാസ്ലുകള്‍. അമ്പതു ശതമാനം കുട്ടികള്‍ എന്ന നില തന്നെ തുടരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.