തിരുവനന്തപുരം: കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കുറ്റവാളികളെ പിടികൂടാന്‍ ആന്റി ഓര്‍ഗനൈസ്ഡ് ക്രൈംസ് സെല്‍ എന്ന പേരിൽ പുതിയ സംവിധാനം ശക്തമാക്കി പൊലീസ്. ഇതിലൂടെ ഒളിവില്‍ കഴിയുന്ന യഥാര്‍ഥ ഗുണ്ടകളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാനും തുടർനടപടി സ്വീകരിക്കാനും കഴിയുമെന്നാണ് പ്രതീക്ഷ. സംഘടിത കുറ്റകൃത്യം തടയാൻ നിയമസംവിധാനത്തിന് നടപടികളുമായി സർക്കാർ മുന്നോട്ട് പോകുന്നതിനിടെയാണ് പൊലീസിന്റെ പുതിയ നീക്കം.
ഗുണ്ടാ പ്രവർത്തനങ്ങൾക്ക് തടയിടാൻ എല്ലാ ജില്ല പൊലീസ് ആസ്ഥാനത്തും പ്രത്യേക ആക്ഷന്‍ ഗ്രൂപ്പിനും രൂപം നൽകി. മുമ്പ് പൊലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചുണ്ടായിരുന്ന ഗുണ്ടാ വിരുദ്ധ സ്ക്വാഡിന് സമാനമാണ് സംവിധാനം. എല്ലാ സ്റ്റേഷന് പരിധികളിലും ഇതിന്റെ പ്രവര്‍ത്തനം വ്യാപകമാക്കും. എസ്.എച്ച്.ഒമാരുടെ (സി.ഐമാരുടെ) മേല്‍നോട്ടത്തിലാകും ആന്റി ഓര്‍ഗനൈസ്ഡ് ക്രൈംസ് സെൽ പ്രവര്‍ത്തിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.