തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്നു മുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകള്‍ തിങ്കളാഴ്ച പുനരാരംഭിക്കും. രാവിലെ മുതല്‍ ഉച്ചവരെ ബാച്ച് അടിസ്ഥാനത്തിലാകും ക്ലാസുണ്ടാകുക. ഫെബ്രുവരി 19 വരെ ഈ നിലയിലായിരിക്കും തുടരുക എന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. 21-ാം തിയതി മുതല്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ മുഴുവന്‍ കുട്ടികളേയും ഉള്‍പ്പെടുത്തി സാധാരണ രീതിയിലുള്ള പഠനം നടത്താനുള്ള ക്രമീകരണമാണ് ഏര്‍പ്പാടാക്കിയിട്ടുള്ളത്.
രാവിലെ മുതല്‍ മുതല്‍ വൈകുന്നേരം വരെ ക്ലാസുണ്ടാകും. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പാഠഭാഗങ്ങള്‍ ഫെബ്രുവരി 28-നകം പൂര്‍ത്തീകരിക്കണമെന്നും മന്ത്രി പറഞ്ഞു. ചൊവ്വാഴ്ച നടത്തുന്ന അധ്യാപക സംഘടനകളുമായിട്ടുള്ള ചര്‍ച്ചക്ക് ശേഷം ഇത് സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കും.
കൂടാതെ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ പൊതു അവധി ദിനങ്ങള്‍ ഒഴികെയുള്ള എല്ലാ ശനിയാഴ്ചയും സ്‌കൂളുകള്‍ പൂര്‍ണമായും പ്രവര്‍ത്തി ദിനമായിരിക്കും. എല്ലാ അങ്കണവാടികള്‍, ക്രഷുകള്‍, കിന്റര്‍ഗാര്‍ട്ടനുകള്‍ എന്നിവയും തിങ്കളാഴ്ച തുറക്കും. ഉച്ചവരെയായിരിക്കും ഇവര്‍ക്ക് ക്ലാസുകള്‍. തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും.
10, 11, 12 ക്ലാസുകള്‍ കഴിഞ്ഞ തിങ്കളാഴ്ച പുനരാരംഭിച്ചിരുന്നു. ബാച്ച് തിരിഞ്ഞ് വൈകുന്നേരം വരെയാണ് ഈ ക്ലാസുകള്‍ നടക്കുന്നത്. 21 മുതല്‍ ഇവര്‍ക്ക് സാധാരണ നിലയിലേക്ക് മാറും. 21ന് സ്‌കൂള്‍ സാധാരണ നിലയിലാകുന്നത് വരെ ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകാര്‍ക്ക് വിക്ടേഴ്സ് ചാനല്‍ വഴിയുള്ള ഓണ്‍ലൈന്‍ ക്ലാസ് ഇനി മുതല്‍ ഉച്ചയ്ക്ക് ശേഷമായിരിക്കും ഉണ്ടാകുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.