കൊച്ചി: വിവാഹ ബന്ധം മുന്നോട്ടുകൊണ്ടുപോവാനാവാത്ത വിധം തകർന്നിട്ടും പങ്കാളിക്കു വിവാഹ മോചനം നിഷേധിക്കുന്നതു ക്രൂരതയാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി. പരിഹരിക്കാനാവാത്ത വിധം തകര്‍ന്ന ബന്ധത്തില്‍ തുടരാന്‍ ആരെയും നിര്‍ബന്ധിക്കാനാവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
ഭര്‍ത്താവിന്റെ ഹര്‍ജിയില്‍ വിവാഹ മോചനം അനുവദിച്ച കുടുംബ കോടതി വിധിക്കെതിരെ പത്തനംതിട്ട സ്വദേശിനിയായ 32കാരി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. വിവാഹ ബന്ധം മുന്നോട്ടുകൊണ്ടുപോവാനാവില്ലെന്നു ചൂണ്ടിക്കാട്ടി ഭര്‍ത്താവ് വിവാഹ മോചനത്തിനായി കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു. നിരന്തരം കലഹിക്കുന്ന ഭാര്യയുമായി ചേര്‍ന്നുപോവാനാവില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.
എന്നാൽ താന്‍ ഭര്‍ത്താവിനോട് മോശമായി പെരുമാറിയിട്ടില്ലെന്നാണ് യുവതി കോടതിയെ അറിയിച്ചത്. അതേസമയം ഗര്‍ഭിണിയായിരുന്ന സമയത്തു പോലും ഭര്‍ത്താവ് തനിക്ക് ഒരു വിധത്തിലുള്ള വൈകാരിക പിന്തുണയും തന്നിട്ടില്ലെന്ന് യുവതി കുറ്റപ്പെടുത്തി.
2017 മുതല്‍ ദമ്പതികള്‍ പിരിഞ്ഞാണ് താമസിച്ചിരുന്നത്. ഇതു ചൂണ്ടിക്കാട്ടി കുടുംബ കോടതി വിവാഹ മോചനം അനുവദിച്ചു. ഇതിനെതിരെയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.