വിളക്കണയ്ക്കല്‍ സമരം: മര്‍ദനമേറ്റ ട്വന്റി20 പ്രവര്‍ത്തകന്‍ മരിച്ചു; പിന്നില്‍ സിപിഎം എന്ന് ആരോപണം

വിളക്കണയ്ക്കല്‍ സമരം: മര്‍ദനമേറ്റ ട്വന്റി20 പ്രവര്‍ത്തകന്‍ മരിച്ചു; പിന്നില്‍ സിപിഎം എന്ന് ആരോപണം

കൊച്ചി: വിളക്കണയ്ക്കല്‍ സമരത്തിനിടെ മര്‍ദനമേറ്റ ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപു മരിച്ചു. 38 വയസായിരുന്നു. ട്വന്റി20 ഭരിക്കുന്ന പഞ്ചായത്തുകളിലെ വഴിവിളക്കുകള്‍ മികച്ചതാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കാനുദ്ദേശിച്ച സ്ട്രീറ്റ് ലൈറ്റ് ചലഞ്ച് പദ്ധതിയെ തകര്‍ക്കാന്‍ കുന്നത്തുനാട് എം.എല്‍.എ ശ്രമിച്ചതില്‍ പ്രതിഷേധിച്ച് നടത്തിയ വിളക്കണയ്ക്കല്‍ സമരത്തിത്തിനിടെയാണ് ദീപുവിന് മര്‍ദനേറ്റത്.

കിഴക്കമ്പലം പഞ്ചായത്തിലെ കാവുങ്ങല്‍ പറമ്പ് വാര്‍ഡില്‍ ചായാട്ടുചാലില്‍ ദീപു ആലുവയിലെ രാജഗിരി ആശുപത്രയില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിലായിരുന്ന ദീപു 12 മണിയോടെയാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ഏഴോടെയായിരുന്നു വീടുകളിലെ വിളക്കുകള്‍ അണച്ച് ട്വന്റി 20 പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഇതിനിടെയാണ് നാലംഗ സി.പി.എം സംഘം ദീപുവിനെ തലയ്ക്കും ദേഹത്തും അടിച്ച് പരിക്കേല്‍പ്പിച്ചത്.

സംഭവത്തെ തുടര്‍ന്ന് നാല് സിപിഎം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മര്‍ദനത്തില്‍ പരിക്കേറ്റ ദീപു ഗുരുതരാവസ്ഥയിലായതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയും നടത്തിയിരുന്നു. മകന്‍ ദീപുവിനെ നാലംഗ സംഘം ജാതിപ്പേരു വിളിച്ച് വീട്ടില്‍ നിന്ന് വിളിച്ചിറക്കി ആക്ഷേപിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ദീപുവിന്റെ പിതാവ് സി.സി. കുഞ്ഞാറു കുന്നത്തുനാട് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

സംഭവത്തില്‍ സൈനുദ്ദീന്‍ സലാം, അബ്ദുള്‍റഹ്മാന്‍, ബഷീര്‍, അസീസ് എന്നീ സിപിഎം പ്രവര്‍ത്തകരാണ് പൊലീസ് കസ്റ്റഡിയില്‍ ഉള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.