ട്വന്റി ട്വന്റി പ്രവര്‍ത്തകന്റെ മരണം: സ്ഥലം എംഎഎല്‍എയ്ക്ക് പങ്കെന്ന് വാര്‍ഡ് മെമ്പര്‍

ട്വന്റി ട്വന്റി പ്രവര്‍ത്തകന്റെ മരണം: സ്ഥലം എംഎഎല്‍എയ്ക്ക് പങ്കെന്ന് വാര്‍ഡ് മെമ്പര്‍

കൊച്ചി: ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണത്തില്‍ സ്ഥലം എംഎഎല്‍എയ്ക്ക് പങ്കുണ്ടെന്ന ആരോപണവുമായി വാര്‍ഡ് മെമ്പര്‍ നിഷ ആലിയാര്‍. ദീപുവിനു മര്‍ദനം ഏല്‍ക്കുമ്പോള്‍ ശ്രീനിജിന്‍ എംഎല്‍എ തൊട്ടടുത്തുള്ള സിപിഎം പ്രവര്‍ത്തകന്‍ സുകുവിന്റെ വീട്ടില്‍ ഉണ്ടായിരുന്നതായി നിഷ വ്യക്തമാക്കി. ദീപുവിന്റെ മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

മര്‍ദനമല്ലെങ്കില്‍ പിന്നെ എന്തു കാരണത്താലാണ് മരണമുണ്ടായതെന്നു പറയണം. തലയ്ക്ക് അടിയേറ്റതിനാണ് ദീപുവിനു ശസ്ത്രക്രിയ വേണ്ടി വന്നത്. എംഎല്‍എയുടെ കിരാത നടപടികള്‍ക്കെതിരെയാണ് ട്വന്റി ട്വന്റി പ്രവര്‍ത്തകര്‍ വീടുകളില്‍ വിളക്കണച്ചു പ്രതിഷേധിച്ചത്. ദീപു വീട്ടില്‍ വിളക്കണച്ചു പ്രതിഷേധിക്കുമ്പോള്‍ തൊട്ടടുത്ത പുരയിടത്തില്‍ മറഞ്ഞിരുന്ന അക്രമികള്‍ ദീപുവിനെക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നും നിഷ ആരോപിച്ചു.

സ്ഥലത്തെത്തുമ്പോള്‍ നാലു പേര്‍ ചേര്‍ന്നു ദീപുവിനെ മതിലില്‍ ചേര്‍ത്തു നിര്‍ത്തിയിരിക്കുകയായിരുന്നു. വാഹനം നിര്‍ത്തി ചെല്ലുമ്പോള്‍ 'ഞങ്ങളാടി തല്ലിയേ, നീ എന്തു ചെയ്യുമെടീ' എന്ന് ആക്രോശിച്ചു തന്റെ നേര്‍ക്കു തിരിഞ്ഞതായും നിഷ പറയുന്നു. ഞാന്‍ ഈ കൊച്ചു വിളിച്ചിട്ടാണ് വന്നത് എന്നു പറഞ്ഞപ്പോള്‍ മെമ്പറാണെങ്കില്‍ അഞ്ചു മണിക്കു ശേഷം വാര്‍ഡിലിറങ്ങിയാല്‍ കാലു വെട്ടും എന്നു ഭീഷണിപ്പെടുത്തിയതായി നിഷ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.