ഇറാഖിൽ മലയാളി നേഴ്സ് നിര്യാതനായി

ഇറാഖിൽ മലയാളി നേഴ്സ്  നിര്യാതനായി

 ചേന്നങ്കരി: ആലപ്പുഴ ചേന്നങ്കരി സ്വദേശി ആയിരവേലിക്കു സമീപം പള്ളിച്ചിറ വീട്ടിൽ സോണി (39) ഇറാഖിൽ വച്ച് ഹൃദയാഘാതം മൂലം നിര്യാതനായി. ഇറാഖിൽ നേഴ്സ് ആയി ജോലി ചെയ്യുകയായിരുന്ന സോണി ചേന്നങ്കരി സെന്റ് ജോസ്ഫ്സ് പള്ളി ഇടവകാംഗമാണ്.പള്ളിച്ചിറ ബേബിച്ചന്റെ (​എക്സ്.ബോട്ട് മാസ്റ്റർ) മൂത്ത മകനാണ് പരേതൻ.മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാകേണ്ടതുണ്ട്. മൃതസംസ്കാര തീയതി പിന്നീട്  നിശ്ചയിക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.സഹോദരൻ വർഗീസ് ദുബായിൽ ജോലിചെയ്യുന്നു.

ഭാര്യ:ബിൻസി (നേഴ്സ്)

മക്കൾ:​ആൻലിയാ,അമേലിയ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.