യൂനിസ് കൊടുങ്കാറ്റില്‍ ഉലഞ്ഞിട്ടും വിമാനത്തിന് സാഹസിക ലാന്‍ഡിംഗ്; എയര്‍ ഇന്ത്യ പൈലറ്റിന് വിദഗ്ധരുടെ അഭിനന്ദനം

യൂനിസ് കൊടുങ്കാറ്റില്‍ ഉലഞ്ഞിട്ടും വിമാനത്തിന് സാഹസിക ലാന്‍ഡിംഗ്; എയര്‍ ഇന്ത്യ പൈലറ്റിന് വിദഗ്ധരുടെ അഭിനന്ദനം


ലണ്ടന്‍:ബ്രിട്ടനില്‍ വന്‍ നാശം വിതച്ച യൂനിസ് കൊടുങ്കാറ്റില്‍ അകപ്പെട്ട് ആടിയുലഞ്ഞ എയര്‍ ഇന്ത്യ വിമാനത്തെ മനോധൈര്യം കൊണ്ട് സാഹസികമായി ലാന്‍ഡ് ചെയ്യിപ്പിച്ച് പൈലറ്റ്. ബിഗ് ജെറ്റ് ടിവി എന്ന് യുട്യൂബ് ചാനലിലൂടെ പുറത്തുവന്ന ഈ സാഹസിക ലാന്‍ഡിംഗിന്റെ വീഡിയോ ക്ലിപ്പ്് സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

ലണ്ടനിലെ ഹീത്രൂ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. കാറ്റ് ആഞ്ഞടിക്കുമ്പോഴും, വൈദഗ്ധ്യമുള്ള ഇന്ത്യന്‍ പൈലറ്റിന്റെ കഴിവുകൊണ്ടാണ് വന്‍ ദുരന്തം ഒഴിവായതെന്ന് വീഡിയോയില്‍ പറയുന്നു. ബോയിങ് 787 ഡ്രീംലൈനര്‍ വിമാനമാണ് സാഹസികമായി ലാന്‍ഡ് ചെയ്തത്.

കൊടുങ്കാറ്റിന്റെ തീവ്രത കണക്കിലെടുത്ത് ബ്രിട്ടനില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും കാറ്റ് ആഞ്ഞുവീശുകയും ജനജീവിതം സ്തംഭിപ്പിക്കുകയും ചെയ്തു. ഹീത്രൂ വിമാനത്താവളത്തിലേയ്ക്കുള്ള വിമാനങ്ങള്‍ പലതും റദ്ദാക്കിയിരുന്നു. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള രണ്ട് വിമാനങ്ങള്‍ സുരക്ഷിതമായി നിലത്തിറങ്ങി. വ്യോമയാന പ്രേമികള്‍ക്കായുള്ള ബിഗ് ജെറ്റ് ടിവി ചാനലിന്റെ സ്ഥാപകനായ ജെറി ഡയേഴ്സ് ആണ് സാഹസിക ലാന്‍ഡിംഗിന്‍െ വീഡിയോ റെക്കോര്‍ഡ് ചെയ്തത്.


https://twitter.com/Bitanko_Biswas?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1494925659541766145%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Findianexpress.com%2Farticle%2Fworld%2Fair-india-storm-eunice-heathrow-flight-landing-7782017%2F


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.