തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലെ ഉളുന്തർപെട്ടിൽ ഫെബ്രുവരി 17 ന് ആയിരുന്നു അപകടം. സിസ്‌റ്റേഴ്സ് ഓഫ് ചാൾസ് ബെറോമിയോ സന്യാസി സമൂഹത്തിലെ സിസ്റ്റർ കൗസല്യ രാജേന്ദ്രനാണ് (25) അപകടത്തിൽ പെട്ട് മരണമടഞ്ഞത്.
സിസ്റ്ററിന് പരിചയമുള്ള അയൽ വീട്ടിലെ മൂന്ന് വയസുള്ള ബാലൻ പൊട്ടകിണറിനടുത്ത് ഓടിക്കളിക്കുന്നത് കണ്ട് കുട്ടിയെ രക്ഷിക്കാനായി ഓടിയെത്തിയവഴി സിസ്റ്റർ കാൽ വഴുതി പൊട്ടക്കിണറ്റിൽ വീഴുകയായിരുന്നു. കിണറ്റിലേയ്ക്ക് നോക്കി കുട്ടി കരഞ്ഞ് നിലവിളിക്കുന്നതുകണ്ട് ഓടിയെത്തിയ കുട്ടിയുടെ വീട്ടുകാരാണ് സിസ്റ്റർ കിണറ്റിൽ വീണു കിടക്കുന്ന വിവരം കോൺവെന്റിലും തുടർന്ന് പോലീസ് സ്റ്റേഷനിലും അറിയിച്ചത് . മൃതദേഹം നിയമപരമായ എല്ലാ നടപടികളും പൂർത്തിയാക്കി സംസ്ക്കരിച്ചു .
സ്‌നേഹിതര്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്‌നേഹം ഇല്ല. യോഹന്നാന്‍ 15 : 13
സിസ്റ്റർ കൗസല്യ രാജേന്ദ്രന് ആദരാജ്ഞലികൾ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26