ജയിലില്‍ പരിശോധന: പെരിയ ഇരട്ടക്കൊലകേസ് പ്രതികളില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടികൂടി

 ജയിലില്‍ പരിശോധന: പെരിയ ഇരട്ടക്കൊലകേസ് പ്രതികളില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടികൂടി

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നാം പ്രതി പീതാംബരന്‍ ഉള്‍പ്പെടെ മൂന്നു പേരില്‍ നിന്നു മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടന്ന പരിശോധനയിലാണ് അധികൃതര്‍ ഫോണുകള്‍ പിടിച്ചെടുത്തത്.

പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലിനെയും കൃപേഷിനെയും 2019 ഫെബ്രുവരി 17-ന് കൊലപ്പെടുത്തിയ കേസില്‍ പീതാംബരന്‍ ഉള്‍പ്പെടെ 11 പ്രതികളാണു സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നത്. പീതാംബരന്റെ കയ്യില്‍ നിന്നു സിം കാര്‍ഡ് ഇല്ലാത്ത ഒരു മൊബൈല്‍ ഫോണ്‍ ആണു പിടികൂടിയത്. സിം കാര്‍ഡ് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

പ്രതികളടക്കമുള്ള സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജയിലില്‍ വി.ഐ.പി പരിഗണന നല്‍കുന്നവെന്ന ആരോപണം നേരത്തെ തന്നെയുണ്ടായിരുന്നു. ജയില്‍ ഡിജിപിയുടെ നിര്‍ദേശപ്രകാരമാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രത്യേക സംഘം റെയിഡ് നടത്തിയത്. പെരിയ കേസിലെ പ്രതികള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 2019 ഫെബ്രുവരി 21 മുതല്‍ ജൂഡിഷ്യല്‍ കസ്റ്റഡിയിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.