മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും 14 ദിവസത്തിലൊരിക്കല്‍ ആന്റിജന്‍ ടെസ്റ്റിന് വിധേയമാകണം

മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും 14 ദിവസത്തിലൊരിക്കല്‍ ആന്റിജന്‍ ടെസ്റ്റിന് വിധേയമാകണം

കാസര്‍കോട്: ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും 14 ദിവസത്തിലൊരിക്കല്‍ ആന്റിജന്‍ ടെസ്റ്റിന് വിധേയമാകണമെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിലൂടെ സംഘടിപ്പിച്ച ജില്ലാതല കോറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 14 ദിവസത്തിലൊരിക്കല്‍ ആന്റിജന്‍ ടെസ്റ്റ് നിര്‍ബന്ധമാക്കുന്നത്. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തിലുള്ള മൊബൈല്‍ ടെസ്റ്റിങ് യൂണിറ്റിന്റെ സേവനം ഇതിനായി പ്രയോജനപ്പെടുത്താം. ഇത് സംബന്ധിച്ച്‌ പരിശോധന സംവിധാനം ഒരുക്കുന്നതിന് ഡി എം ഒയ്ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി.

നിലവില്‍ ജില്ലയില്‍ കോവിഡ് കേസുകള്‍ മറ്റു ജില്ലകളെ അപേക്ഷിച്ച്‌ കുറവാണെങ്കിലും ജാഗ്രത കര്‍ശനമായി തുടരണം. കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായായാണ് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിസ്റ്റിവിറ്റി റേറ്റ് കുറച്ചു കൊണ്ടുവരാന്‍ കഴിഞ്ഞത്. ഇനിയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏകീകൃത സ്വഭാവത്തോടെ തുടര്‍ന്നാല്‍ മാത്രമേ ജില്ലയിലെ കോവിഡ് നിരക്ക് പൂജ്യത്തിലേക്ക് എത്തിക്കാന്‍ കഴിയുവെന്ന് അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.