വയര്‍ലെസ് ഹെഡ്ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് യമഹ

വയര്‍ലെസ് ഹെഡ്ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് യമഹ

ന്യൂഡൽഹി: ഇന്ത്യയില്‍ ഹെഡ്ഫോണുകളുടെയും ഇയര്‍ഫോണുകളുടെയും പുതിയ ശ്രേണി പുറത്തിറക്കി ജാപ്പനീസ് ബ്രാന്‍ഡായ യമഹ. മൂന്ന് ഓവര്‍-ഇയര്‍ വയര്‍ലെസ് ഹെഡ്ഫോണുകളും നോയ്സ് ക്യാന്‍സലേഷനും മൂന്ന് വയര്‍ലെസ് നോയ്സ് ക്യാന്‍സലിംഗ് നെക്ബാന്‍ഡുകളും ഉള്‍പ്പെടുന്ന ആറ് ഓഡിയോ ഉല്‍പ്പന്നങ്ങളാണ് യമഹ പുറത്തിറക്കിയിരിക്കുന്നത്.

വ്യത്യസ്ത ആകൃതിയിലും വലുപ്പത്തിലുമാണ് ഈ ഉപകരണങ്ങള്‍. കൂടാതെ വ്യത്യസ്ത സവിശേഷതകളും വില ടാഗുകളും ഉണ്ട്. പുതിയ ഹെഡ്ഫോണുകള്‍ ശ്രോതാക്കള്‍ക്ക് അവര്‍ എവിടെ പോയാലും അഡാപ്റ്റീവ് സാങ്കേതികവിദ്യകളിലൂടെ ആധികാരിക സംഗീതവും ട്രൂ സൗണ്ട് അനുഭവങ്ങളും ആസ്വദിക്കാന്‍ അനുവദിക്കുന്നുവെന്ന് കമ്പനി പറയുന്നു.

3ഡി സൗണ്ട്, ഹെഡ് ട്രാക്കിംഗ് സഹിതം യമഹ YH-L700 ഓവര്‍-ഇയര്‍ വയര്‍ലെസ് ഹെഡ്ഫോണുകള്‍ 43,300 രൂപയ്ക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചു. YH-E700A വയര്‍ലെസ് നോയ്സ്-കാന്‍സലിംഗ് ഓവര്‍-ഇയര്‍ ഹെഡ്ഫോണുകളുടെ വില 29,900 രൂപയും YH-E500A വയര്‍ലെസ് നോയ്സ്-കാന്‍സലിംഗ് ഹെഡ്ഫോണുകളുടെ ഓവര്‍-ഇയറിന്റെ വില 14,800 രൂപയുമാണ്, EP-E70A വയര്‍ലെസ് നോയ്സ്-കാന്‍സലിംഗ് ഹെഡ്ഫോണുകളുടെ വില 14,800 രൂപയും, EP-E70A വയര്‍ലെസ് നോയ്സ്-കാന്‍സലിംഗ് ഹെഡ്ഫോണുകളുടെ വില 12,400 രൂപ, EP-E30A വയര്‍ലെസ് ഇയര്‍ഫോണ്‍ നെക്ക്ബാന്‍ഡ് വില 4890 രൂപ എന്നിങ്ങനെയാണ്. എല്ലാ യമഹാ ഹെഡ്ഫോണുകളും ഓണ്‍ലൈനില്‍ ലഭ്യമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.