കൊച്ചി: അൺ എയ്ഡഡ് സ്കൂളുകളിലെ വിദ്യാർത്ഥികളിൽ നിന്നും ഈടാക്കുന്ന ഫീസിന്റെ വിവരം വ്യക്തമായി നൽകാൻ ഹൈക്കോടതി സ്കൂൾ മാനേജ്മെന്റ്കളോട് നിർദ്ദേശിച്ചു. നിലവിൽ ഓൺലൈൻ ക്ലാസ്സുകൾ ആയതിനാൽ ഫീസ് ഇളവ് നൽകണം എന്ന ആവശ്യവുമായി കുട്ടികളും രക്ഷിതാക്കളും നൽകിയ ഹർജികളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഇടക്കാല ഉത്തരവ്. ഫീസ് ഇളവുകൾ നൽകുന്നതായി സ്കൂളുകൾ കോടതിയെ അറിയിച്ചു. എന്നാൽ ചിലർ നൽകാൻ ഉദ്ദേശിക്കുന്ന ഫീസിന്റെ വിവരമാണ് നൽകിയത്. സ്കൂളുകൾ ഹാജരാക്കിയ രേഖകളിൽ നിന്നും കൃത്യമായ വിവരം മനസ്സിലാക്കാൻ ആകുന്നില്ലന്ന് കോടതി ചൂണ്ടിക്കാട്ടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.