ജിസിസി: യുഎഇയില്‍ ഞായറാഴ്ച 622 പേരിലാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. 452997 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. 1665 പേർ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 879368 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 823470 പേർ രോഗമുക്തി നേടി. 2301 പേരാണ് മരിച്ചത്.
ബഹ്റിനില്‍ 2916 പേരിലാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. 3091 പേർ രോഗമുക്തി നേടി. 3 മരണവും ഞായറാഴ്ച റിപ്പോർട്ട് ചെയ്തു. 25848 ആണ് സജീവ കോവിഡ് കേസുകള്‍. 58 പേർ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ തന്നെ 14 പേർ അതീവ ഗുരുതരാവസ്ഥയിലാണ്. രാജ്യത്ത് ഇതുവരെ 485005 പേരാണ് രോഗമുക്തി നേടിയത്. 1453 പേരാണ് മരിച്ചത്.
സൗദി അറേബ്യയില്‍ 632 പേരിലാണ് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. 995 പേർ രോഗമുക്തി നേടി. 2 മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 722468 പേരാണ് രോഗമുക്തി നേടിയത്. 8996 പേർ മരിച്ചു. രാജ്യത്ത് 609 പേരാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുളളത്.
കുവൈറ്റില്‍ 607 പേരില്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 1788 പേരാണ് രോഗമുക്തി നേടിയത്. 1 മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 619310 പേരില്‍ കോവിഡ് റിപ്പോർട്ട് ചെയ്തപ്പോള്‍ 606657 പേർ രോഗമുക്തി നേടി. 2537 മരണവും ഇതുവരെ സ്ഥിരീകരിച്ചു.
ഖത്തറില്‍ രാജ്യത്ത് തന്നെയുളള 270 പേരിലും യാത്ര ചെയ്ത് എത്തിയ 38 പേരിലും കോവിഡ് സ്ഥിരീകരിച്ചു. 3450 ആണ് സജീവ കോവിഡ് കേസുകള്‍. ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 807 പേരാണ് രോഗമുക്തി നേടിയത്.
ഒമാനില്‍ 1763 പേരില്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 4404 പേർ രോഗമുക്തി നേടി. 4 മരണവും ഞായറാഴ്ച ഒമാനില്‍ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 381381 പേരില്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 367204 പേർ രോഗമുക്തി നേടി. 4242 പേരാണ് മരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.