ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണകാരണം തലയ്‌ക്കേറ്റ പരുക്ക്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണകാരണം തലയ്‌ക്കേറ്റ പരുക്ക്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കൊച്ചി: കിഴക്കമ്പലത്ത് സിപിഎം പ്രവര്‍ത്തകരുടെ ആക്രണത്തിന് ഇരയായി മരിച്ച ട്വന്റി 20 പ്രവര്‍ത്തകന്‍ സി.കെ ദീപുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലയ്‌ക്കേറ്റ പരുക്കാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. തലയ്ക്കു പിന്നിലായി രണ്ടു പരുക്കുകളാണ് ദീപുവിന് ഏറ്റത്. ശരീരത്ത് പലയിടത്തും മുറിവേറ്റ പാടുകളുണ്ട്. നെഞ്ചില്‍ രക്തസ്രാവമുണ്ടായിട്ടുണ്ട്. പുറം കയ്യിലും നെഞ്ചിലും കഴുത്തിലും മുറിവേറ്റ പാടുകളുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

തലയ്ക്കു മര്‍ദനമേറ്റതിനെ തുടര്‍ന്നുണ്ടായ രക്തസ്രാവമാണ് ദീപുവിന്റെ മരണത്തിന് ഇടയാക്കിയത് എന്നായിരുന്നു നേരത്തെയും പുറത്തു വന്ന വിവരം. അതേ സമയം ദീപുവിനു ഗുരുതരമായ കരള്‍ രോഗമുണ്ടായിരുന്നെന്നും അതാണ് മരണകാരണമെന്നും വരുത്തിത്തീര്‍ക്കാന്‍ കടുത്ത ശ്രമങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ദീപുവിന്റെ പോസ്റ്റ്‌മോര്‍ട്ടം കോട്ടയത്തു നടത്തണമെന്ന ആവശ്യം ബന്ധുക്കള്‍ ഉന്നയിച്ചത്.

ദീപുവിനെ മര്‍ദിച്ച സംഭവത്തില്‍ നാലു സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. ഇവര്‍ക്കെതിരെ കുന്നത്തുനാട് പൊലീസ് കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ 12നാണ് ട്വന്റി 20യുടെ വിളക്കണയ്ക്കല്‍ സമരത്തില്‍ പങ്കെടുത്തതിന് ദീപുവിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. തുടര്‍ന്ന് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വെന്റിലേറ്ററിലേയ്ക്കു മാറ്റുകയും ആയിരുന്നു. പിന്നാലെ മരണം സംഭവിച്ചതോടെ സ്ഥലം എംഎല്‍എ പി.വി ശ്രീനിജിന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കടുത്ത ആരോപണങ്ങളാണ് ഉയര്‍ന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.