തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളന ചര്‍ച്ചയില്‍ വിമര്‍ശനവുമായി മന്ത്രി ആര്‍ ബിന്ദു. വനിതാ സഖാക്കളോടുള്ള ചില പുരുഷ നേതാക്കളുടെ സമീപനം മോശമാണെന്ന് മന്ത്രി വിമര്‍ശിച്ചു.
മോശം പെരുമാറ്റത്തിനെതിരെ പരാതി നല്‍കിയാലും ശരിയായി പരിഗണിക്കുന്നില്ല. പരാതിക്കാര്‍ക്ക് അവഗണന നേരിടേണ്ടി വരുന്നുവെന്നും ആര്‍ ബിന്ദു വിമര്‍ശിച്ചു. വളരെ ഖേദത്തോടെയാണ് ഇക്കാര്യം പറയേണ്ടി വരുന്നത്. ബ്രാഞ്ച് സെക്രട്ടറിമാരായി വനിതകള്‍ വന്നയിടത്തും പുരുഷാധിപത്യം തുടരുകയാണെന്നും ബിന്ദു പറഞ്ഞു. ആലപ്പുഴയില്‍ നിന്നുള്ള ഒരു നേതാവും സമാനമായ പരാതി സമ്മേളനത്തില്‍ ഉന്നയിച്ചതായി റിപ്പോര്‍ട്ടുണ്ട്
റവന്യൂ വകുപ്പിലെ അഴിമതിയില്‍ സിപിഐക്കെതിരെയും സമ്മേളനത്തില്‍ വിമര്‍ശനമുണ്ടായി. റവന്യൂ വകുപ്പില്‍ പണപ്പിരിവ് നടക്കുന്നുണ്ടെന്നാണ് വിമര്‍ശനം. പട്ടയമേളകളുടെ മറവില്‍ പണപ്പിരിവ് നടക്കുകയാണെന്നാണ് ഇടുക്കി ജില്ലാ കമ്മിറ്റി ആരോപിച്ചത്. സര്‍ക്കാരിന്‍റെ നേട്ടം സിപിഐ ഉപയോഗപ്പെടുത്തുകയാണ്. എന്നാല്‍, പ്രതിസന്ധികളില്‍ കുറ്റപ്പെടുത്തുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.