സുശാന്ത് സിംഗിന്റെ മുന്‍ മാനേജറുടെ മരണം: കേന്ദ്രമന്ത്രിയെയും മകനെയും ചോദ്യം ചെയ്തു

സുശാന്ത് സിംഗിന്റെ മുന്‍ മാനേജറുടെ മരണം: കേന്ദ്രമന്ത്രിയെയും മകനെയും ചോദ്യം ചെയ്തു

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗിന്റെ മുന്‍ മാനേജര്‍ ദിഷ സലിയാന്റെ മരണവുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസില്‍ കേന്ദ്രമന്ത്രി നാരായണ്‍ റാണെയെയും മകനും എംഎല്‍എയുമായ നിതേഷ് റാണെയെയും മുംബൈ പൊലീസ് ചോദ്യം ചെയ്തു. ശനിയാഴ് ഉച്ചയ്ക്ക് 1.45 ഓടെയാണ് ബിജെപി നേതാക്കള്‍ കൂടിയായ അച്ഛനും മകനും ചോദ്യം ചെയ്യലിന് ഹാജരായത്. രാത്രി 10.45 വരെ ചോദ്യം ചെയ്യല്‍ തുടര്‍ന്നതായാണ് വിവരം. ഇരുവര്‍ക്കും അറസ്റ്റില്‍ നിന്ന് കോടതി ഇടക്കാല സംരക്ഷണം നല്‍കിയിരുന്നു. ഇരുവരും അഭിഭാഷകന്‍ മുഖേന അന്ധേരി ദിന്‍ഡോഷി സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു.

വിഷയം ഇനി പരിഗണിക്കുന്ന പത്താം തീയതി വരെ നടപടി പാടില്ലെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ഇരുവര്‍ക്കും കഴിഞ്ഞ ദിവസം സമന്‍സ് അയച്ചിരുന്നു. 2020 മാര്‍ച്ചിലാണ് ദിഷയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദിഷ പീഡനത്തിന് ഇരയായിരുന്നെന്നും റാണെയും മകന്‍ നിതേഷും ആവര്‍ത്തിച്ച് ആരോപിച്ചിരുന്നത്. ദിഷയുടെ അമ്മയുടെ പരാതിയിലാണ് കേസ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.