ചലച്ചിത്രതാരങ്ങളെ പോലെ തന്നെ പലപ്പോഴും അവരുടെ കുടുംബാംഗങ്ങളും ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടാറുണ്ട്. പ്രത്യേകിച്ച് താരങ്ങളുടെ മക്കള്‍. പാട്ടുപാടിയും നൃത്തം ചെയ്തും അഭിനയിച്ചുമെല്ലാം മക്കള്‍താരങ്ങള്‍ ആരാധക ഹൃദയങ്ങള്‍ കീഴടക്കുന്നു.
മികച്ച അഭിനയം കൊണ്ട് മലയാളികളുടെ ഇഷ്ടം കവര്‍ന്ന നടനാണ് ജോജു ജോര്‍ജ്. അദ്ദേഹത്തിന്റെ മക്കളാകട്ടെ പാട്ടുപാടിയും പ്രേക്ഷകപ്രീതി നേടി. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നതും ജോജു ജോര്‍ജിന്റെ മകളുടെ ഒരു പാട്ടു വീഡിയോയാണ്. 'ആലാപനം തേടും തായ്മനം...' എന്ന ഗാനമാണ് അതിമനോഹരമായി ജോജുവിന്റെ മകള്‍ പാത്തു പാടുന്നത്. ജോജു തന്നെയാണ് സുന്ദരമായ ഈ വീഡിയോ പങ്കുവെച്ചതും.
സാറ എന്നാണ് പാത്തുവിന്റെ ശരിക്കുള്ള പേര്. മുമ്പും പല തവണ പാട്ടുപാടി അതിശയിപ്പിച്ചിട്ടുണ്ട് പാത്തു. ഇടയ്ക്ക് പാത്തുവിനൊപ്പം ജോജുവും പാട്ടില്‍ ചേരുന്നത് വീഡിയോയില്‍ കാണാം. 'മൈ പാത്തു ശ്രുതിയിടുമൊരു പെണ്‍മനം' എന്ന അടിക്കുറിപ്പോടെയാണ് ജോജു മകളുടെ പാട്ട് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
നിരവധിപ്പേര്‍ പാത്തുവിന്റെ ആലാപനത്തെ പ്രശംസിച്ചുകൊണ്ടും രംഗത്തെത്തുന്നുണ്ട്. ചലച്ചിത്രതാരങ്ങളായ നിമിഷ സജയന്‍, ഐശ്വര്യ ലക്ഷ്മി, റിമ കല്ലിങ്കല്‍, മണികണ്ഠന്‍ ആചാരി തുടങ്ങിയവരെല്ലാം മികച്ച അഭിപ്രായങ്ങളാണ് പാട്ടിന് നല്‍കുന്നത്. പാത്തുവിനെ കൂടാതെ അപ്പു, പപ്പു എന്നിങ്ങനെ വിളിപ്പേരുകളുള്ള രണ്ട് ആണ്‍മക്കള്‍ കൂടിയുണ്ട് ജോജുവിന്. ഇവരും സമൂഹമാധ്യമങ്ങളില്‍ പാട്ടുമായി ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുമുണ്ട്.
അതേസമയം പാത്തു ആലപിച്ച 'ആലാപനം തേടും തായ്മനം...' എന്ന ഗാനം 'എന്റെ സൂര്യപുത്രിക്ക്' എന്ന ചിത്രത്തിലേതാണ്. 1991-ല്‍ തിയേറ്ററുകളിലെത്തിയതാണ് ഈ ചിത്രം. ഇളയരാജയാണ് ഈ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. ബിച്ചു തിരുമല വരികള്‍ എഴുതിയിരിക്കുന്നു. കെ ജെ യേശുദാസും പി സുശീലയുമാണ് സിനിമയില്‍ ഗാനം ആലപിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.