റഷ്യയെ തോല്‍പ്പിക്കാന്‍ ആറിന കര്‍മപദ്ധതിയുമായി ബോറിസ് ജോണ്‍സണ്‍

റഷ്യയെ തോല്‍പ്പിക്കാന്‍ ആറിന കര്‍മപദ്ധതിയുമായി ബോറിസ് ജോണ്‍സണ്‍

ലണ്ടന്‍: ഉക്രെയ്നെതിരെ യുദ്ധം തുടരുന്ന പശ്ചാത്തലത്തില്‍ റഷ്യയ്‌ക്കെതിരെ നിലപാട് കടുപ്പിക്കാനൊരുങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. റഷ്യയെ തോല്‍പ്പിക്കാന്‍ ആറിന കര്‍മപദ്ധതി ബോറിസ് ജോണ്‍സണ്‍ തയ്യാറാക്കി.

ദുരിതമനുഭവിക്കുന്ന ഉക്രെയ്ന്‍ ജനതയെ സഹായിക്കാന്‍ അന്താരാഷ്ട്രസഖ്യം, ഉക്രെയ്ന്റെ സ്വയം പ്രതിരോധത്തിന് പിന്തുണ, പുടിന്‍ സര്‍ക്കാരിന് മേല്‍ കഴിയുന്നത്ര സാമ്പത്തിക ഉപരോധങ്ങളേര്‍പ്പെടുത്തല്‍, സംഘര്‍ഷത്തിന് അയവുവരുത്തല്‍, യൂറോ-അറ്റ്ലാന്റിക് മേഖലയിലെ സുരക്ഷ ശക്തമാക്കല്‍ തുടങ്ങിവയാണ് അദ്ദേഹത്തിന്റെ കര്‍മപദ്ധതിയിലെ കാര്യങ്ങള്‍.

ഇതിനായി, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, നെതര്‍ലന്‍ഡ്സ് പ്രധാനമന്ത്രി മാര്‍ക് റട്ട് എന്നിവരുമായി ഇന്ന് ജോണ്‍സണ്‍ ലണ്ടനില്‍ കൂടിക്കാഴ്ച നടത്തും. ഉക്രെയ്നോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ഒത്തൊരുമിച്ച്‌ എങ്ങനെ പ്രചാരണം നടത്താമെന്നും ചര്‍ച്ചചെയ്യും. ഹംഗറി, പോളണ്ട്, ചെക് റിപ്പബ്ലിക്, സ്ലൊവാക്യ എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി നാളെ അദ്ദേഹം ചര്‍ച്ച നടത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.