ന്യുഡല്‍ഹി: മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം നല്‍കുന്ന പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി വിദ്യാഭ്യാസ രംഗത്തെ സുപ്രധാന പ്രഖ്യാപനം രാജ്യത്തെ അറിയിച്ചത്. രാജ്യത്തെ സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ പകുതി സീറ്റുകളിലെ ഫീസ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഫീസിന് തുല്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കി. പുതിയ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ഉത്തരവായി പുറത്തിറക്കും.
എംബിബിഎസ്, മെഡിക്കല്‍ പിജി കോഴ്സുകള്‍ക്ക് ഇത് ബാധകമായിരിക്കും. സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ 50 സീറ്റില്‍ ഒരു വിധത്തിലുള്ള ക്യാപ്പിറ്റേഷന്‍ ഫീസും അനുവദിക്കില്ല. അതത് സംസ്ഥാനത്തേയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഫീസിന് തുല്യമായ ഫീസ് മാത്രമെ സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് ഈടാക്കാന്‍ സാധിക്കു. ഇതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ദേശീയ മെഡിക്കല്‍ മിഷന്‍ പുറത്തിറക്കി.
രാജ്യത്തെ പാവപ്പെട്ടവര്‍ക്കും മധ്യവര്‍ഗത്തിനും ഗുണകരമാകുന്ന വലിയൊരു തീരുമാനമാണ് സര്‍ക്കാര്‍ എടുത്തതെന്ന് മോഡി ട്വിറ്ററില്‍ കുറിച്ചു. കല്‍പിത സര്‍വ്വകലാശാലകള്‍ക്കും തീരുമാനം ബാധകമാക്കാനാണ് കേന്ദ്ര നീക്കം. കല്‍പിത സര്‍വകലാശാലകളില്‍ ഉള്‍പ്പെടെ നിയന്ത്രണം ആദ്യമായാണ് നടപ്പിലാക്കാന്‍ തീരുമാനിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയാല്‍ മെഡിക്കല്‍ സ്ഥാപനങ്ങളിലെ പകുതി സീറ്റുകളില്‍ പ്രവേശന പരീക്ഷയിലെ മികവിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്തേണ്ടി വരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.