പ്രണയ വിവാഹം: സംരക്ഷണം തേടി തമിഴ്‌നാട് മന്ത്രിയുടെ മകള്‍ കര്‍ണാടകയില്‍

പ്രണയ വിവാഹം: സംരക്ഷണം തേടി തമിഴ്‌നാട് മന്ത്രിയുടെ മകള്‍ കര്‍ണാടകയില്‍

ചെന്നൈ: ബെംഗ്‌ളൂരു പൊലീസില്‍ അഭയം തേടി തമിഴ്നാട് ദേവസ്വം മന്ത്രി പികെ ശേഖര്‍ ബാബുവിന്റെ മകളും ഭര്‍ത്താവും. പ്രണയ വിവാഹിതരായ ഇരുവരും വധഭീഷണി ഭയന്നാണ് കര്‍ണാടകയില്‍ അഭയം തേടിയത്. വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹം ചെയ്ത ഡോ. ജയകല്ല്യാണിയും ഭര്‍ത്താവ് സന്തോഷ് കുമാറുമാണ് ഡിഎംകെ പ്രവര്‍ത്തകരുടെ വധഭീഷണി ഭയന്ന് ബെംഗ്‌ളൂരു പൊലീസിനെ സമീപിച്ചത്.

തങ്ങള്‍ വിവാഹിതരായെന്ന് അറിഞ്ഞതു മുതല്‍, ഭര്‍ത്താവിനെ കൊല്ലുമെന്ന ഭീഷണി സന്ദേശം ഉണ്ടായെന്ന് ജയകല്ല്യാണി പറയുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി പ്രണയത്തിലായിരുന്ന ഇരുവരും ഹിന്ദു ആചാര പ്രകാരം കര്‍ണാടകയിലെ ഒരു ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹിതരായത്. പിന്നാലെ മകളെ കാണാനില്ലെന്നാരോപിച്ച് മന്ത്രി പൊലീസില്‍ പരാതി നല്‍കിയതായാണ് വിവരം. തുടര്‍ന്നാണ് ഭീഷണി സന്ദേശം എത്തിയത്.

'ഇതിന് പിന്നില്‍ എന്റെ പിതാവിന്റെ പങ്ക് ഞാന്‍ സംശയിക്കുന്നു. ഞാന്‍ പ്രായപൂര്‍ത്തിയായ ആളാണ്. ഞങ്ങള്‍ ഇരുവരും പരസ്പരം സ്നേഹിക്കുകയും വിവാഹിതരാവുകയും ചെയ്തു. ഞങ്ങള്‍ക്ക് വധഭീഷണി ഉണ്ടായിരുന്നു. അതിനാല്‍ സംരക്ഷണം ആവശ്യപ്പെട്ട് ഞങ്ങള്‍ ബെംഗ്‌ളൂരു പൊലീസ് കമ്മീഷണറെ സമീപിച്ചു.' ജയകല്ല്യാണി പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.